അവളുടെ ചിരിയില്‍ സൂര്യന്‍ പോലും തിളങ്ങി..! സാരിയില്‍ സ്റ്റൈലിഷായി സ്വാസിക!

മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് സ്വാസിക.. മലയാളത്തില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ എത്തിയ താരം അവതരിപ്പിച്ച കഥാപാത്രങ്ങള്‍ എല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. നായികയായി ചതുരം എന്ന സിനിമയിലൂടെയും സ്വാസിക എത്തി. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ…

മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് സ്വാസിക.. മലയാളത്തില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ എത്തിയ താരം അവതരിപ്പിച്ച കഥാപാത്രങ്ങള്‍ എല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. നായികയായി ചതുരം എന്ന സിനിമയിലൂടെയും സ്വാസിക എത്തി. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഫോട്ടോകളാണ് ശ്രദ്ധനേടുന്നത്.. കൂടുതലായും സാരിയില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്ന സ്വാസിക ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോകളാണ് ശ്രദ്ധ നേടുന്നത്..

സാരിയില്‍ ഇത്തവണയും സ്വാസിക അതീവസുന്ദരിയായി കാണപ്പെട്ടു.. ‘അവള്‍ പൂക്കള്‍ പോലെ സ്‌നേഹം മുളപ്പിച്ചു, അവളുടെ മനസ്സില്‍ ഒരു പൂന്തോട്ടം വളര്‍ത്തി, ഇരുണ്ട ദിവസങ്ങളില്‍ പോലും, അവളുടെ പുഞ്ചിരിയില്‍ നിന്ന് സൂര്യന്‍ ഇപ്പോഴും തിളങ്ങി… എന്ന് കുറിച്ചാണ് താരം ഫോട്ടോകള്‍ പങ്കുവെച്ചത്..

തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട് സ്വാസിക.. ഇത്തവണ സാരിയില്‍ സ്റ്റൈലിഷ് ലുക്കില്‍ എത്തിയ സ്വാസികയുടെ ഫോട്ടോകളും ശ്രദ്ധ നേടുകയാണ്. രശ്മി മുരളീധരനാണ് സ്വാസികയെ സ്‌റ്റൈലിംഗ് ചെയ്തിരിക്കുന്നത്.

അനീഷാണ് മേക്കപ്പ്.. ലേഡീസ് പ്ലാനെറ്റിലെ സാരിയും അതിനൊത്ത ആഭരണങ്ങളുമാണ് നടി ധരിച്ചിരിക്കുന്നത്. നടിയായും അവതാരികയായും എത്തുന്ന താരം മികച്ചൊരു നര്‍ത്തകി കൂടിയാണ്.