‘രാജു മോനോടൊപ്പമുള്ള സെല്‍ഫി’!!! പൃഥ്വിരാജിനും സുപ്രിയയ്ക്കുമൊപ്പം സെല്‍ഫി എടുത്ത അമ്മൂമ്മയുടെ സന്തോഷം

പൃഥ്വിരാജ് ചിത്രം ജനഗണമനയുടെ വിജയാഘോഷ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. നാളുകള്‍ക്ക് ശേഷം പൃഥ്വിരാജും സുപ്രിയ മേനോനും തിളങ്ങിനിന്ന പരിപാടി കൂടിയായിരുന്നു ജനഗണമനയുടെ വിജയാഘോഷം. ചടങ്ങില്‍ നിന്നുള്ള താരങ്ങളുടെ ഒരു ചിത്രം സോഷ്യല്‍ലോകത്ത് വൈറലായിരുന്നു.…

പൃഥ്വിരാജ് ചിത്രം ജനഗണമനയുടെ വിജയാഘോഷ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. നാളുകള്‍ക്ക് ശേഷം പൃഥ്വിരാജും സുപ്രിയ മേനോനും തിളങ്ങിനിന്ന പരിപാടി കൂടിയായിരുന്നു ജനഗണമനയുടെ വിജയാഘോഷം. ചടങ്ങില്‍ നിന്നുള്ള താരങ്ങളുടെ ഒരു ചിത്രം സോഷ്യല്‍ലോകത്ത് വൈറലായിരുന്നു. പൃഥ്വി കറുപ്പ് ഷര്‍ട്ടിലും സുപ്രിയ മഞ്ഞയും കറുപ്പും കലര്‍ന്ന സാരിയിലായിരുന്നു എത്തിയിരുന്നത്.

സദസില്‍ ഇരിക്കുന്നതിനിടയില്‍ ഇവരുവര്‍ക്കിടയിലേക്ക് ഒരു അമ്മൂമ്മ വന്ന് സെല്‍ഫി ചോദിക്കുന്നതും പൃഥ്വി അവരുടെ ഫോണ്‍ വാങ്ങി സെല്‍ഫി എടുക്കുന്നതിന്റെയും വീഡിയോയും വൈറലായിരുന്നു. സെല്‍ഫി എടുക്കാന്‍ വന്ന അമ്മൂമ്മ ബിജു ധ്വനിതരംഗിന്റെ അമ്മ ശ്യാമളയാണ്.

ബിജു ധ്വനിതരംഗ് തന്നെയാണ് അമ്മയുടെ സന്തോഷ നിമിഷം പങ്കുവച്ചത്. നര്‍ത്തകിയാണ് ശ്യാമള. വ്യത്യസ്തമായ നൃത്താവിഷ്‌ക്കാരത്തിലൂടെ അവര്‍ ശ്രദ്ധേയയായിരുന്നു.

ആന്വല്‍ ഡേയ്ക്ക് കുട്ടിയെ കൂട്ടി കൊണ്ടുപോയ ഒരു പാരന്റായിരുന്നു ഇന്നലെ ഞാന്‍, ആദ്യമായി കിട്ടിയ മൊമെന്റോ കയ്യില്‍ മേടിച്ചു ഇറങ്ങിവന്നപ്പോ ഏതൊരു അച്ഛനും അമ്മക്കും ഉണ്ടാകുന്നതിനേക്കാള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമായിരുന്നു എനിക്ക്, ഈ ദിവസത്തിന് അമ്മയോടൊപ്പം നിന്ന എല്ലാവരോടും ഒരുപാടു നന്ദിയെന്ന് സന്തോഷം പങ്കുവച്ച് ബിജു കുറിച്ചു.

രാജു മോനോടൊപ്പമുള്ള സെല്‍ഫി, എന്റെ സെല്‍ഫി കിട്ടിയെന്ന് പറഞ്ഞ് സന്തോഷം പങ്കുവെച്ച് ശ്യാമളയും എത്തിയിരുന്നു.