സ്‌കൂള്‍ കുട്ടിയുടെ ബാഗില്‍ മൂര്‍ഖന്‍ പാമ്പ്; പുറത്തെടുക്കുന്ന വീഡിയോ

സ്‌കൂള്‍ കുട്ടിയുടെ ബാഗില്‍ അധ്യാപകര്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. മധ്യപ്രദേശില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ബാഗിനുള്ളില്‍ ഒരു കൂറ്റന്‍ മൂര്‍ഖന്‍ ചുരുണ്ട നിലയില്‍ കണ്ടെത്തി. ബിജെപി പ്രവര്‍ത്തകന്‍ കരണ്‍ വസിഷ്ഠയുടെ…

സ്‌കൂള്‍ കുട്ടിയുടെ ബാഗില്‍ അധ്യാപകര്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. മധ്യപ്രദേശില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ബാഗിനുള്ളില്‍ ഒരു കൂറ്റന്‍ മൂര്‍ഖന്‍ ചുരുണ്ട നിലയില്‍ കണ്ടെത്തി. ബിജെപി പ്രവര്‍ത്തകന്‍ കരണ്‍ വസിഷ്ഠയുടെ ട്വിറ്റര്‍ പോസ്റ്റ് അനുസരിച്ച്, ഷാജാപൂരിലെ ബഡോണി സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ബാഗില്‍ പാമ്പിനെ കണ്ടെത്തിയതായി വസിഷ്ഠ അറിയിച്ചു. പാമ്പിനെ തുരത്താനുള്ള ശ്രമത്തില്‍ ഒരാള്‍ സ്‌കൂള്‍ ബാഗ് അഴിക്കുകയും പുസ്തകങ്ങളെല്ലാം പുറത്തെടുക്കുകയും ചെയ്യുന്ന സംഭവത്തിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചു.

അതിരാവിലെ സ്‌കൂളില്‍ എത്തിയ ശേഷം തന്റെ ബാഗില്‍ എന്തോ അനങ്ങുന്നതായി വിദ്യാര്‍ത്ഥിനി അധ്യാപകരോട് പറഞ്ഞതായി വസിഷ്ഠ പറഞ്ഞു. തുടര്‍ന്ന് അധ്യാപകര്‍ നടത്തിയ പരിശോധനയില്‍ പാമ്പിനെ ബാഗിനുള്ളില്‍ ചുരുണ്ട നിലയില്‍ കണ്ടെത്തി.

ക്ലിപ്പിന്റെ അവസാനം ഒരു വലിയ മൂര്‍ഖന്‍ തെന്നിമാറുന്നത് കാണാം. ഭാഗ്യവശാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല, വസിഷ്ഠ അറിയിച്ചു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.