നടന്‍ കൃഷ്ണം രാജു അന്തരിച്ചു; ഞെട്ടലോടെ സിനിമാ ലോകം

പ്രശസ്ത തെലുങ്ക് താരം കൃഷ്ണം രാജു (83) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു നടന്‍. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയായി സേവനമനുഷ്ഠിച്ച ആദ്യ നടനായിരുന്നു കൃഷ്ണം…

പ്രശസ്ത തെലുങ്ക് താരം കൃഷ്ണം രാജു (83) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു നടന്‍. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയായി സേവനമനുഷ്ഠിച്ച ആദ്യ നടനായിരുന്നു കൃഷ്ണം രാജു. ടോളിവുഡിലെ റിബല്‍ സ്റ്റാര്‍ എന്ന് അറിയപ്പെടുന്ന കൃഷ്ണം രാജു നടന്‍ പ്രഭാസിന്റെ അമ്മാവനാണ്. കൃഷ്ണം രാജുവിന്റെ വിയോഗ വാര്‍ത്തയില്‍ ഞെട്ടിയിരിക്കുകയാണ് സിനിമാലോകം. അനുഷ്‌ക്ക ഷെട്ടി, കാര്‍ത്തികേയ 2 ഫെയിം നിഖില്‍ സിദ്ധാര്‍ത്ഥ തുടങ്ങി നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ദുഃഖം രേഖപ്പെടുത്തി.

ജീവന തരംഗലു, മന വൂരി പാണ്ഡവുലു, അന്തിമ തീര്‍പ്പ്, അമര ദീപം, തന്ദ്ര പപ്രയുഡു, പല്‍നാട്ടി പൗരുഷം തുടങ്ങി 180-ലധികം സിനിമകളില്‍ കൃഷ്ണം രാജു അഭിനയിച്ചു. ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ പ്രഭാസ് ചിത്രം രാധേ ശ്യാമിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. മികച്ച നടനുള്ള നിരവധി പുരസ്‌കാരങ്ങളും കൃഷ്ണം രാജുവിന് ലഭിച്ചിട്ടുണ്ട്.

സജീവ രാഷ്ട്രീയക്കാരന്‍ കൂടിയായിരുന്ന കൃഷ്ണം രാജു. 1990കളുടെ അവസാനത്തില്‍ ബിജെപി ടിക്കറ്റില്‍ ആന്ധ്രാപ്രദേശിലെ കാക്കിനാഡ, നരസാപുരം മണ്ഡലങ്ങളില്‍ നിന്ന് 12ാമതും, 13ാമതും ലോക്സഭകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പ്രതിരോധം, വിദേശകാര്യം, ഉപഭോക്തൃകാര്യം, ഭക്ഷണം, പൊതുവിതരണം എന്നിവയുള്‍പ്പെടെ വിവിധ കാബിനറ്റുകളുടെ സഹമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട് ഇദ്ദേഹം.