തങ്കച്ചന്‍ വിതുര വിവാഹിതനാകുന്നു, ആളാരാണെന്ന് വെളിപ്പെടുത്തി ലക്ഷ്മി നക്ഷത്ര

അവതാരകില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാര്‍ മാജികിലൂടെയാണ് ലക്ഷ്മി ഇത്രയും ആരാധകരെ നേടിയെടുത്തത്. തന്റെ യൂടൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്ക് വച്ച് ലക്ഷ്മി എത്താറുണ്ട്. കഴിഞ്ഞ വീഡിയോയില്‍ സ്റ്റാര്‍ മാജിക്…

അവതാരകില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാര്‍ മാജികിലൂടെയാണ് ലക്ഷ്മി ഇത്രയും ആരാധകരെ നേടിയെടുത്തത്. തന്റെ യൂടൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്ക് വച്ച് ലക്ഷ്മി എത്താറുണ്ട്. കഴിഞ്ഞ വീഡിയോയില്‍ സ്റ്റാര്‍ മാജിക് താരം തങ്കച്ചന്‍ വിതുരയുമായുള്ള വീഡിയോയാണ് ലക്ഷ്മി പങ്ക് വച്ചത്. ഈ വീഡിയോയില്‍ തങ്കച്ചന്‍ വിവാഹിതനാകാന്‍ പോകുകയാണെന്ന രഹസ്യം ലക്ഷ്മി വെളിപ്പെടുത്തിയത്.


തങ്കുവിന്റെ കല്യാണം ഉടനുണ്ട്, ചില സര്‍പ്രൈസുകളൊക്കെ തങ്കു പ്ലാന്‍ ചെയ്തിട്ടുണ്ടെന്നും അതൊക്കെ ഞാന്‍ മണത്ത് അറിഞ്ഞു. ആളാരാണെന്ന് എനിക്ക് അറിയാം. പക്ഷേ ഞാനത് പറയുന്നില്ല. തങ്കു തന്നെ ആളെ എനിക്ക് കാണിച്ച് തന്നിരുന്നു തങ്കു തന്നെ പരിചയപ്പെടുത്തിയിട്ടുണ്ടെന്നും ലക്ഷ്മി സൂചിപ്പിച്ചു.ഇപ്പോള്‍ എനിക്ക് പറയാനുള്ള അനുവാദമില്ലെന്ന് പറഞ്ഞ ലക്ഷ്മി പെട്ടെന്ന് തന്നെ കല്യാണം ഉണ്ടാവുമെന്ന് സൂചിപ്പിച്ചു.അധികം താമസിക്കാതെ തന്നെ അതുണ്ടാവും. ആ സമയത്ത് ഞങ്ങളത് ലൈവ് ആയി നിങ്ങളിലേക്ക് എത്തിക്കുമെന്നും ലക്ഷ്മി പറഞ്ഞ് നിര്‍ത്തുന്നു. തീര്‍ച്ചയായും അങ്ങനെയുണ്ടാവുമെന്ന് തങ്കച്ചനും സൂചിപ്പിച്ചു.ഒരു ദിവസം ഞങ്ങള്‍ ലക്ഷ്മി നക്ഷത്രയുടെ യൂട്യൂബ് ചാനലില്‍ വരുന്നതായിരിക്കുമെന്ന് കൂടി തങ്കച്ചന്‍ പറഞ്ഞു.