ദിലീപ് നായികയായി തുടക്കവും ഒടുക്കവും..4 സുന്ദരികളുടെ കഥ…

ജയസൂര്യ സംവിധാനം ചെയ്ത 2007 ലെ സ്പീഡ് ട്രാക്കിൽ ദിലീപിന്റെ നായികയായി ഗൗരി എന്ന കഥാപാത്രം അവതരിപ്പിച്ച് മലയാളത്തിൽ എത്തിയ താരമാണ് ഗസാല. ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ ഗസാല പാളിപ്പോഴ ആത്മഹത്യ…

ജയസൂര്യ സംവിധാനം ചെയ്ത 2007 ലെ സ്പീഡ് ട്രാക്കിൽ ദിലീപിന്റെ നായികയായി ഗൗരി എന്ന കഥാപാത്രം അവതരിപ്പിച്ച് മലയാളത്തിൽ എത്തിയ താരമാണ് ഗസാല. ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ ഗസാല പാളിപ്പോഴ ആത്മഹത്യ ശ്രമത്തിന് ശേഷമാണ് മലയാളത്തിലേക്ക് എത്തിയത്. രാജമൗലിയുടെ ആദ്യ ചിത്രം സ്റ്റുഡന്റ് നമ്പർ വണ്ണിലൂടെ തെലുങ്കിൽ ശ്രദ്ധിക്കപ്പെട്ട താരം അർജുൻ നായകനായ ഏഴ് മലയിലൂടെ തമിഴകത്തും വേറിട്ട നായികാ മുഖമായി തിളങ്ങി. രണ്ട് ഭാഷകളിലായി കൈനിറയെ ചിത്രവുമായി വിജയക്കുതിപ്പ് തുടരുമ്പോൾ ആണ് 2004 ൽ ഹൈദ്രാബാദിലെ ഹോട്ടൽ മുറിയിൽ അമിതമായി ഉറക്കഗുളിക കഴിച്ച നിലയിൽ നടിയെ കാണപ്പെടുന്നത്. ഏഴുമലയിലെ നായകൻ അന്നും താരത്തിന്റെ ജീവിതത്തിൽ രക്ഷകനായി. അഭിനയ ജീവിതത്തിൽ ഒരു ഇടവേള ഉണ്ടായെങ്കിലും സ്പീഡ് ഉൾപ്പടയുള്ള ചിത്രത്തിലൂടെ 2011 വരെ ഗസാല തിളങ്ങി നിന്നു. ടെലിവിഷൻ പ്രൊഡ്യൂസറായ ഫൈസൽ രസിക്കാന്റെ ഭാര്യയായി വെള്ളിവെളിച്ചത്തിൽ നിന്ന് അകന്ന് നിൽക്കുകയാണ് താരം.

1997 ൽ റിലീസ് ആയ ശശി ശങ്കറിന്റെ മദ്രമോതിരത്തിൽ ദിലീപിന്റെ ബാർബർ കുമാരനെ മോഹിപ്പിക്കുന്ന ലക്ഷ്മി എന്ന ശാലീന സുന്ദരിയെ പ്രേക്ഷകന് മറക്കാൻ കഴിയില്ല. മുംബൈ മോഡലായ സെറിനാണ് ലക്ഷ്മിയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. അഭിനയ പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായ സെറീൻ സെലിൻ എന്ന പേരിലാണ് മന്ത്ര മോതിരത്തിൽ അഭിനയിച്ചത്. ചിത്രം വിജയം കൈവരിച്ചെങ്കിലും നടിക്ക് തുടർന്ന് അവസരങ്ങൾ ലഭിച്ചില്ല.

തെലുങ്ക് നടിയായ സിഷുവ 2000 ൽ വർണ്ണകഴ്ചയിൽ ചന്ദ്രിക എന്ന പേരിലാണ് മലയാളത്തിൽ തുടക്കം കുറിച്ചത്. സിനിമ പരാജയപ്പെട്ടെങ്കിയിലും നടി പ്രക്ത്യക്ഷപ്പെട്ട ഇന്ദ്രജാലം കോടി എന്ന ഗാനവും ദിലീപിനൊപ്പമുള്ള പ്രണയ രംഗങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. 2005 ദിലീപിനൊപ്പം തന്നെ രസികനിൽ കരീഷ്മ മേനോൻ എന്ന കഥാപാത്രമായി എത്തിയ താരം വിജയ്‌ക്കൊപ്പം യൂത്തിലും അഭിനയിച്ചു. സിഷുവ സിനിമയിൽ സജീവം അല്ല.

1998 ഷൂട്ടിങ് പൂർത്തിയായി 2004 ൽ റിലീസ് ആയ ചിത്രമാണ് താഹയുടെ തെക്കേക്കര സൂപ്പർ ഫാസ്റ്റ്. മുകേഷിനും ദിലീപിനും നായികയായത് ഗായത്രിയാണ്. മദ്രാസിൽ ജനിച്ചു വളർന്ന ഗായത്രി തമിഴ് സിനിമയിലാണ് ആദ്യം അഭിനയിച്ചത്. പിന്നീട് അഭിനയിച്ച രാജാവിൻ പാർവൈ ഹിറ്റ് ആയതോടെ തമിഴിൽ ഗായത്രിക്ക് തിരക്കായി. തെലുങ്കിലും ഒരു പിടി സിനിമകളിൽ അഭിനയിച്ച ഗായത്രിയുടെ ജീവിതം മാറി മറിയുന്നത് ഓ നമഃശിവായ സീരിയലിൽ വേഷം ഇട്ടതോടെ ആണ്. ഈ സീരിയലിലൂടെ താരത്തിന് ഇന്ത്യ ഒട്ടാകെ ആരാധകർ ഉണ്ടയി. തെക്കേക്കരയുടെ റിലീസ് വൈകിയതിനാലാകണം മലയത്തിൽ ഗായത്രിക്ക് പിന്നീട് അവസരം ലഭിച്ചില്ല. അതേസമയം സമയം, ഓപ്പോൾ എന്നി സീരിയലിലൂടെ അവർ വീണ്ടും മലയാളത്തിലേക്ക് എത്തി.