തമിഴിൽ ഗായിക ആകാൻ മഞ്ജു വാര്യർ; അജിത്തിന്റെ ‘തുനിവി’ൽ മഞ്ജു വാര്യർ ഗായികയാകുന്നത്

മഞ്ജു വാര്യർ മലയാളികളുടെ പ്രിയ നടിയാണ് എന്നതിൽ യാതൊരു സംശയവുമില്ല. മലയാളത്തിൽ മാത്രമല്ല തമിഴിലും സജീവമാണ് താരം. അഭിനേത്രി, നർത്തകി ി എന്നതിന് പുറമെ താനൊരു മികച്ച ഗായിക കൂടിയാണ് താനെന്ന് താരം പലപ്പോഴും…

മഞ്ജു വാര്യർ മലയാളികളുടെ പ്രിയ നടിയാണ് എന്നതിൽ യാതൊരു സംശയവുമില്ല. മലയാളത്തിൽ മാത്രമല്ല തമിഴിലും സജീവമാണ് താരം. അഭിനേത്രി, നർത്തകി ി എന്നതിന് പുറമെ താനൊരു മികച്ച ഗായിക കൂടിയാണ് താനെന്ന് താരം പലപ്പോഴും തെളിയിച്ചിട്ടുണ്ട്.ഇപ്പോഴിതാപുതിയൊരു ചിത്രത്തിനായി താൻ പാട്ട് പാടുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം.

തമിഴ് ചിത്രം തുനിവിലാണ് മഞ്ജു ഗായികയാകുന്നത്. അജിത് നായകനായി എത്തുന്ന ചിത്രത്തിലെ നായിക മഞ്ജു വാര്യർ തന്നെയാണ് . മഞ്ജു ആദ്യമായി ആലരിക്കുന്ന തമിഴ് ഗാനമാണിത്. തുനിവിൽ ഒരു പാട്ട് പാടാൻ അവസരം ലഭിച്ചതിൽ താൻ അതീവ സന്തോഷവതിയാണെന്ന് മഞ്ജു തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

മഞ്ജു അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ് സിനിമയാണ് തുനിവ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കലിനാണ് ചിത്രം റിലീസ് ചെയ്യുക.ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് നിരവ് ഷാ ആണ്. വിജയ് വേലുക്കുട്ടിയാണ് ചിത്രസംയോജനം നിർവഹിക്കുന്നത്.ബോണി കപൂറാണ് സിനിമ നിർമിക്കുന്നത്.സംവിധായകൻ എച്ച് വിനോദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ‘വലിമൈ’ക്ക് ശേഷം എച്ച് വിനോദും അജിത്തും ബോണി കപൂറും ഒന്നിക്കുന്ന ചിത്രമാണ് തുനിവ്.