വിജയ് സേതുപതി വെട്രിമാരൻ ‘വിടുതലൈ’ സിനിമയുടെ ഷൂട്ടിംഗിനിടെ അപകടം; ഒരാൾ മരിച്ചു

വിജയ് സേതുപതി വെട്രിമാരൻ കൂട്ടുകെട്ടിലൊരുങ്ങുന്ന’വിടുതലൈ’ സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. സംഘട്ടന സംവിധാന സംഘത്തിലെ ഫൈറ്റിംഗ് പരിശീലകനായ സുരേഷ് (49) ആണ് മരിച്ചത്. ചെന്നൈയ്ക്ക് സമീപം കേളമ്പാക്കത്താണ് ഷൂട്ടിംഗിനിടെ അപകടമുണ്ടായത്. ക്രെയിനിന്റെ…

വിജയ് സേതുപതി വെട്രിമാരൻ കൂട്ടുകെട്ടിലൊരുങ്ങുന്ന’വിടുതലൈ’ സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. സംഘട്ടന സംവിധാന സംഘത്തിലെ ഫൈറ്റിംഗ് പരിശീലകനായ സുരേഷ് (49) ആണ് മരിച്ചത്. ചെന്നൈയ്ക്ക് സമീപം കേളമ്പാക്കത്താണ് ഷൂട്ടിംഗിനിടെ അപകടമുണ്ടായത്.

ക്രെയിനിന്റെ ഇരുമ്പ് വടം പൊട്ടിയതിനെ തുടർന്ന് സുരേഷ് 30 അടി ഉയരത്തിൽ നിന്ന് വീഴുകയായിരുന്നു.കഴുത്തിന് പരിക്കറ്റേ സുരേഷിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. തീവണ്ടി അപകട ദൃശ്യം ചിത്രീകരിക്കുന്നതിന് ഇടയിലാണ് ഇത്തരത്തിലൊരു അപകടം നടന്നത്.വിടുതലൈ ക്രൈം ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് .

ബി ജയമോഹൻറെ തുണൈവൻ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. സംവിധായകൻ. വെട്രിമാരൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. സൂരി,ഗൗതം വസുദേവ് മേനോൻ,പ്രകാശ് രാജ്, രാജീവ് മേനോൻ, ഭവാനി ശ്രീ, ചേതൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആർ എസ് ഇർഫോടെയ്ൻമെൻറിൻറെ ബാനറിൽ എൽറെഡ് കുമാർ ആണ് സിനിമ നിർമ്മിക്കുന്നത്. ചിത്രം രണ്ട് ഭാഗങ്ങളായാണ് പ്രദർശനത്തിനെത്തുക. ആദ്യ ഭാഗത്തിൻറെ ചിത്രീകരണം പൂർത്തിയായെന്നും രണ്ടാം ഭാഗത്തിന്റെ ചിത്രീകരണമാണ് ഇപ്പോൾ നടക്കുന്നത്