നിനക്ക് ഞാന്‍ ഒരു ചാന്‍സ് കൂടി തരാം..! ചേട്ടനും അനിയനും നേര്‍ക്കുനേര്‍..! പ്രതീക്ഷകള്‍ വാനോളം..!

പൃഥ്വിരാജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം തീര്‍പ്പ് ന്റെ രണ്ടാമത്തെ ടീസര്‍ പുറത്ത് വിട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. പൃഥ്വിരാജിന്…

പൃഥ്വിരാജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം തീര്‍പ്പ് ന്റെ രണ്ടാമത്തെ ടീസര്‍ പുറത്ത് വിട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. പൃഥ്വിരാജിന് ഒപ്പം വീണ്ടും സ്‌ക്രീന്‍ പങ്കിട്ടുകൊണ്ട് ചേട്ടന്‍ ഇന്ദ്രജിത്തും എത്തുന്നുണ്ട്. 32 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ടീസറാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ടീസര്‍ പുറത്ത് എത്തിയതോടെ ചേട്ടന്‍ ഇന്ദ്രജിത്തിനേയും അനിയന്‍ പൃഥ്വിരാജിനേയും ഒരുമിച്ച് കണ്ടതിന്റെ സന്തോഷത്തിലും ആവേശത്തിലുമാണ് ആരാധകര്‍.

ഇരുവര്‍ക്കും പുറമെ സൈജു കുറുപ്പ്,വിജയ് ബാബു, എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നത്. വിധിതീര്‍പ്പിലും പകതീര്‍പ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം എത്തുന്നത്. ഇഷ തല്‍വാറാണ് ചിത്രത്തില്‍ നായികാ വേഷം കൈകാര്യം ചെയ്യുന്നത്. വിജയ് ബാബു, മുരളി ഗോപി, രതീഷ് അമ്പാട്ട് എന്നിവരാണ് തീര്‍പ്പ് എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. സുനില്‍ കെ.എസ് ആണ് ഈ സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്തിരിക്കുന്നത്.

ഗോപി സുന്ദറാണ് ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒരുക്കിയിരിക്കുന്നത്. ഫ്രൈഡേ ഫിലീം ഹൗസിന്റെ ബാനറിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. ചേട്ടനും അനിയനും ഒന്നിച്ച് അഭിനയിച്ച് ഉഷാര്‍ ആക്കുന്ന ‘ തീര്‍പ്പിന് ‘ എല്ലാവിധ ആശംസകളും നേരുന്നു.. ടീസര്‍ കൊലമാസ്സ്..ഈ ഒരൊറ്റ ടീസര്‍ ഇതിന്റെ പ്രതീക്ഷ കൂട്ടി.. തോളില്‍ ഒരു തോക്ക് കൈയ്യില്‍ ഒരു ബാറ്റ് മലയാള സിനിമയിലെ നല്ല മികച്ചൊരു കമര്‍ഷ്യല്‍ ഫ്രെയിം തന്നെ.. എന്നെല്ലാമാണ് ടീസര്‍ കണ്ട ആവേശത്തില്‍ ആരാധകര്‍ കുറിയ്ക്കുന്നത്.

കമ്മാരസംഭവത്തിന് കിട്ടാത്ത വിജയം തീര്‍പ്പിന് ലഭിക്കട്ടെ, എന്ന് സംവിധായകനും മുരളി ഗോപിക്കും ആശംസകള്‍ നേര്‍ന്ന് ആരാധകര്‍ കുറിയ്ക്കുന്നു. കമ്മാര സംഭവത്തിന് ശേഷം വരുന്ന രതീഷ് അമ്പാട്ട് – മുരളി ഗോപി ചിത്രം അടിപ്പിച്ചു ഹിറ്റുകള്‍ക്ക് ശേഷം രാജുവേട്ടന്റെ അടുത്ത ചിത്രം പ്രതീക്ഷകള്‍ വാനോളം..എന്നാണ് ആരാധകര്‍ ഈ സിനിമയിലുള്ള പ്രതീക്ഷ പ്രകടിപ്പിച്ച് പറയുന്നത്.