അൽഫോൻസാമ്മ എന്നെ അനുഗ്രഹിച്ചു, ഒടുവിൽ മനസ്സ് തുറന്ന് തെസ്നിഖാൻ

ഹാസ്യ കഥാപാത്രങ്ങൾ  ചെയ്ത ഏറെ ശ്രദ്ധ നേടിയ ഒരു താരമാണ് തെസ്നിഖാൻ, തെസ്നി ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, താരം ചെയ്ത വേഷങ്ങൾ കൂടുതൽ കോമഡി ആയിരുന്നു, പത്മരാജൻ ചിത്രങ്ങളിൽ മുതൽ…

ഹാസ്യ കഥാപാത്രങ്ങൾ  ചെയ്ത ഏറെ ശ്രദ്ധ നേടിയ ഒരു താരമാണ് തെസ്നിഖാൻ, തെസ്നി ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, താരം ചെയ്ത വേഷങ്ങൾ കൂടുതൽ കോമഡി ആയിരുന്നു, പത്മരാജൻ ചിത്രങ്ങളിൽ മുതൽ അഭിനയരംഗത്ത് സജീവമായിരുന്ന താരം പിൽക്കാലത്ത് സീരിയലുകളിലും അഭിനയിച്ചു.  തെസ്നി അഭിനയിച്ച സീരിയലുകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു അൽഫോൻസാമ്മ, പ്രേക്ഷകർക്ക് വളരെ വലിയ അമർഷം തോന്നിപ്പിക്കുന്ന കഥാപാത്രത്തെയാണ് തെസ്നി ഖാൻ സീരിയലിൽ അവതരിപ്പിച്ചത്. ഇപ്പോൾ സീരിയലിനെ കുറിച്ച് തുറന്നു പറയുകയാണ് താരം.

അൽഫോൻസാമ്മ എന്നെ അനുഗ്രഹിച്ചു എന്നാണ് തെസ്നി വ്യക്തമാക്കുന്നത്, ആ സീരിയലിൽ അഭിനയിച്ചതിന് ശേഷം എനിക്ക് ധാരാളം അവസരങ്ങൾ ലഭിച്ചു എന്ന് തെസ്നി പറയുന്നു, തെസ്നി പറയുന്നത് ഇങ്ങനെ, “ശരിക്കും അങ്ങനെ ഒരു കന്യാസ്ത്രീ ഉണ്ടായിരുന്നു. അൽഫോൻസാമ്മയുടെ ജീവിതത്തില് ആഗ്നസ് എന്നുപറയുന്ന ഒരു കന്യാസ്ത്രീ അൽഫോൻസാമ്മയെ ഒരുപാട് ഇറിറ്റെറ്റ് ചെയ്ത സ്ത്രീയാണ്. അങ്ങനെയൊരു കന്യാസ്ത്രീ ജീവിച്ചിരിപ്പുണ്ടായിരുന്നു. അവസാനം അൽഫോൻസാമ്മ ഏറ്റവും ഇഷ്ടപ്പെട്ട കന്യാസ്ത്രീ ആഗ്നസ് ആയിരുന്നു. അവർക്ക് മോചനം കൊടുത്തു. പശ്ചാത്തപിച്ചു അവർ അൽഫോൻസാമ്മയുടെ അടുത്ത്. പൊട്ടിക്കരഞ്ഞ് പശ്ചാത്തപിച്ച അവർക്ക് അനുഗ്രഹം കൊടുത്ത് സ്വർഗ്ഗത്തിലേക്ക് നയിച്ചു അൽഫോൻസാമ്മ. സീരിയലിലെ  ആ ക്യാരക്ടർ ആണ് ഞാൻ ചെയ്തത്

ദൈവം ഒന്നേയുള്ളു, പക്ഷെ എന്നെ അനുഗ്രഹിച്ചത് അൽഫോൻസാമ്മ ആണ് എന്നാണ് തെസ്നി പറയുന്നത്, 11 വർഷം വര്ഷം മുൻപായിരുന്നു തെസ്നി ആ പരമ്പരയിൽ അഭിനയിച്ചത്, താരത്തിന്റെ അവസാന സീരിയൽ ആയിരുന്നു അത്, പിന്നീടാണ് താരം പോക്കിരി രാജയിൽ അഭിനയിച്ചത്,  ആ ചിത്രം ഗംഭീരം വിജയമായിരുന്നു അതുകൊണ്ടുതന്നെ ആ ടീം കാര്യസ്ഥൻ എന്ന അടുത്തചിത്രം ചെയ്തപ്പോൾ എനിക്ക് അവസരം ലഭിച്ചു.  പിന്നീട് ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന  ചിത്രത്തിലും തെസ്നി അഭിനയിച്ചിരുന്നു, പിന്നീട് അങ്ങോട്ട് തെസ്‌നിക്ക് തിരികെ നോക്കേണ്ടി വന്നിട്ടില്ല, താരത്തിനെത്തേടി നിരവധി അവസരങ്ങൾ ആണ് എത്തിയത്