ശെരിയാണ് ആ വീഡിയോ കണ്ടപ്പോൾ പപ്പക്ക് വളരെ സങ്കടം ഉണ്ടായി, എന്നാൽ അതിൽ ആരെയും ഞങ്ങൾ കുറ്റപ്പെടുത്തുന്നില്ല

ബിഗ്‌ബോസിലെ ശക്തയായ ഒരു മത്സരാർത്ഥി ആയിരുന്നു ടിമ്പൽ, ആദ്യം നിരവധി പേരായിരുന്നു ടിമ്പലിന് എതിരെ എത്തിയിരുന്നുന്നത്, എന്നാൽ പിന്നീട് എല്ലാവരും താരത്തിനെ സ്നേഹിക്കുക ആയിരുന്നു, മലയാളികള്‍ക്ക് അത്ര ഇഷ്ടപ്പെടാന്‍ സാധ്യതയില്ലാത്ത പരിഷ്‌കാരങ്ങളുമായിട്ടാണ് ഡിംപല്‍ ഭാല്‍…

ബിഗ്‌ബോസിലെ ശക്തയായ ഒരു മത്സരാർത്ഥി ആയിരുന്നു ടിമ്പൽ, ആദ്യം നിരവധി പേരായിരുന്നു ടിമ്പലിന് എതിരെ എത്തിയിരുന്നുന്നത്, എന്നാൽ പിന്നീട് എല്ലാവരും താരത്തിനെ സ്നേഹിക്കുക ആയിരുന്നു, മലയാളികള്‍ക്ക് അത്ര ഇഷ്ടപ്പെടാന്‍ സാധ്യതയില്ലാത്ത പരിഷ്‌കാരങ്ങളുമായിട്ടാണ് ഡിംപല്‍ ഭാല്‍ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്. വസ്ത്രത്തിലും സംസാര രീതികളിലുമൊക്കെ താരം വേറിട്ട് നില്‍ക്കുകയും ചെയ്തു. തുടക്കത്തില്‍ തന്നെ വമ്പന്‍ ആരാധകരെ സ്വന്തമാക്കിയെങ്കിലും മത്സരം പാതിവഴിയില്‍ അവസാനിപ്പിച്ച് പോകേണ്ട അവസ്ഥയായിരുന്നു. ഡിംപലിന്റെ പ്രിയപ്പെട്ട പപ്പയുടെ വേര്‍പാടിനെ തുടര്‍ന്നാണ് താരത്തിന് ബിഗ് ബോസില്‍ നിന്നുമിറങ്ങേണ്ടി വന്നത്.

എന്നാൽ അതിനു ശേഷം ഡിമ്പൽ ബിഗ്‌ബോസിലേക്ക് ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്, കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറൽ ആയിരുന്നു, ഷോയിലെ മത്സരാർത്ഥി ആയിരുന്ന കിടിലൻ ഫിറോസിന്റെ  ചില വാക്കുകൾ ടിമ്പലിന്റെ അച്ഛന് വളരെ വിഷമം ഉണ്ടാക്കിയിരുന്നുവെന്നും അതിൽ മനംനൊന്തിരുന്നു എന്ന് ടിമ്പലിന്റെ ‘അമ്മ പറഞ്ഞ വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു, ഇത് ഫിറോസിനും കുടുംബത്തിനും നേരെ ഏറെ വിമർശങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു, ഇപ്പോൾ അതിനു മാപ്പ് ചോദിച്ച് ടിമ്പൽ എത്തിയിരിക്കുകയാണ്. ഫിറോസിനോടും കുടുംബത്തിനോടും മാപ്പ് ചോദിച്ചാണ് തിങ്കൾ എത്തിയിരിക്കുന്നത്.

ഒരായിരം വട്ടം ക്ഷമ ചോദിച്ചാലും തീരാത്ത ഒരു കാര്യമാണ് ഇന്ന് വിഡിയോസിലൂടെ സ്പ്രെഡ് ആയിരിക്കുന്നത്. ശരിയാണ്, ആ സംഭവം കണ്ടപ്പോൾ പപ്പയ്ക്ക് വിഷമമുണ്ടായി. പക്ഷേ, അതിൽ ഒരാളെയും കുറ്റപ്പെടുത്താൻ ഉദ്ദേശിച്ചില്ല. എങ്കില്‍ അതൊക്കെ അന്നേ ആകാമായിരുന്നു. എന്നാൽ മമ്മി പറഞ്ഞതിനെ മറ്റൊരു രീതിയിൽ ചോദിച്ചു ചോദിച്ചു ഫിറോസ് ഇങ്ങനെ പറഞ്ഞതു കൊണ്ടാണ് പപ്പ പോയത് എന്ന രീതിയിലാണ് ഇന്റർവ്യൂവിൽ കാണുന്നത്. അതിനോട് ഞാൻ ഒരിക്കലും യോജിക്കില്ല. ഞാൻ കിടിലം ഫിറോസിന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നു. ഞങ്ങൾ കാരണം നിങ്ങൾക്കൊരു വിഷമം ഉണ്ടാകാൻ പാടില്ല. ഞങ്ങളെല്ലാം ഫിറോസ് പറഞ്ഞത് ക്ഷമിച്ചതാണ്. ഇപ്പോൾ അത് മോശം ആയ രീതിയിൽ വീണ്ടും വന്നിരിക്കുന്നു. ഞങ്ങളാരും കിടിലം ഫിറോസിനെ കുറ്റപ്പെടുത്തില്ല. കിടിലം പറഞ്ഞത് അവിടെ തീർന്നു. അതൊരു ടാസ്ക് ആയിരുന്നു. എന്റെ പപ്പ പോകേണ്ട സമയമായി, പോയി. അതിൽ നമ്മൾ ഒരാളെയും കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല എന്നാണ് തിങ്കൾ പറയുന്നത്