സ്റ്റാര്‍ കിഡ്സിന് സ്റ്റാര്‍ട്ടിങ് കിട്ടിയേക്കാം, ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കണമെങ്കില്‍ കഴിവും ഹാര്‍ഡ്‌വര്‍ക്കും വേണം- ടൊവിനോ

കഴിവില്ലാതെ നെപ്പോട്ടിസം മാത്രം വെച്ചുകൊണ്ട് മലയാള സിനിമയില്‍ പിടിച്ച് നില്‍ക്കാനാവില്ലെന്ന് നടന്‍ ടൊവിനോ തോമസ്. സ്റ്റാര്‍ കിഡ്സിന് അവരുടേതായ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നും മലയാള സിനിമയിലേക്ക് വരുന്നതിനെക്കാള്‍ കൂടുതല്‍ ബുദ്ധിമുട്ട് നിലനില്‍ക്കുന്നതിലാണെന്നുമാണ് ടൊവിനോ പറഞ്ഞത്.…

കഴിവില്ലാതെ നെപ്പോട്ടിസം മാത്രം വെച്ചുകൊണ്ട് മലയാള സിനിമയില്‍ പിടിച്ച് നില്‍ക്കാനാവില്ലെന്ന് നടന്‍ ടൊവിനോ തോമസ്. സ്റ്റാര്‍ കിഡ്സിന് അവരുടേതായ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നും മലയാള സിനിമയിലേക്ക് വരുന്നതിനെക്കാള്‍ കൂടുതല്‍ ബുദ്ധിമുട്ട് നിലനില്‍ക്കുന്നതിലാണെന്നുമാണ് ടൊവിനോ പറഞ്ഞത്.

‘മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ കഴിവില്ലാതെ നെപ്പോട്ടിസം മാത്രം വെച്ചുകൊണ്ട് ആരെങ്കിലും നിലനില്‍ക്കുമെന്ന് തോന്നിയിട്ടുണ്ടോ. താല്‍പര്യവും കഴിവും ഹാര്‍ഡ്വര്‍ക്കുമില്ലാതെ ഇവിടെ നില്‍ക്കാനാവില്ല. സ്റ്റാര്‍ കിഡ്സിന് ചിലപ്പോള്‍ ഒരു സ്റ്റാര്‍ട്ടിങ് കിട്ടിയേക്കാം. സിനിമയില്‍ വരുന്നതിനെക്കാള്‍ ബുദ്ധിമുട്ടാണ് ഇവിടെ നിലനില്‍ക്കുന്നത്. അവിടെ എല്ലാവരും തുല്യരാണ്’ എന്നായിരുന്നു ടൊവിനോയുടെ വാക്കുകള്‍.

നഷ്ടപ്പെടാന്‍ ഒന്നുമില്ലാതെയാണ് താന്‍ ഇന്‍ഡസ്ട്രിയില്‍ എത്തിയതെന്നും എന്നാല്‍ സ്റ്റാര്‍ കിഡ്സിന് അവരുടെ മാതാപിതാക്കളുടെ പേര് കളയാതെ നോക്കണമെന്നും ടൊവിനോ പറഞ്ഞു. ‘അവര്‍ എത്ര നന്നായി ചെയ്താലും കമ്പാരിസന്‍ വരും. എന്തെങ്കിലും അച്ചീവ് ചെയ്താല്‍ ഇന്നയാളുടെ മോനല്ലേ എന്ന ചോദ്യം വരും. ഈ പറയുന്ന ബാലന്‍സിങ് അവിടെയുമുണ്ട്. അവര്‍ക്ക് എന്തെങ്കിലും നേട്ടം ഉണ്ടാവുന്നുണ്ടെങ്കില്‍ അതുപോലെ വിഷമങ്ങളും അനുഭവിക്കേണ്ടി വരുന്നുണ്ട്’ ടൊവിനോ വ്യക്തമാക്കി.ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന തല്ലുമാലയാണ് ടൊവിനോയുടെ പുതിയ സിനിമ. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ നായിക. ഷൈന്‍ ടോം ചാക്കോയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ മണവാളന്‍ വസീം എന്ന ഇരുപതുകാരനായിട്ടാണ് ടൊവിനോ എത്തുന്നത്. മുഹ്സിന്‍ പരാരിയും അഷ്റഫ് ഹംസയും ചേര്‍ന്നാണ് തല്ലുമാലയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് നിര്‍മാണം. അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്.