ഒരാഴ്ച മുന്‍പ് കിണറ്റില്‍ നിന്ന് രക്ഷിച്ചയാളുടെ മൃതദേഹം ഇന്നലെ വീണ്ടും അതേ കിണറില്‍

ഒരാഴ്ച മുന്‍പ് കിണറ്റില്‍ നിന്ന് രക്ഷിച്ച 57കാരനെ അതേ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെടുമങ്ങാട് മേലാംകോട് ജയ കോട്ടേജില്‍ ജയകുമാര്‍ (57)ന്റെ മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്. അഗ്‌നിശമന സേനയാണ് കഴിഞ്ഞയാഴ്ച ഇയാളെ രക്ഷപ്പെടുത്തിയതെങ്കിലും…

ഒരാഴ്ച മുന്‍പ് കിണറ്റില്‍ നിന്ന് രക്ഷിച്ച 57കാരനെ അതേ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെടുമങ്ങാട് മേലാംകോട് ജയ കോട്ടേജില്‍ ജയകുമാര്‍ (57)ന്റെ മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്. അഗ്‌നിശമന സേനയാണ് കഴിഞ്ഞയാഴ്ച ഇയാളെ രക്ഷപ്പെടുത്തിയതെങ്കിലും 2 ദിവസം മുന്‍പ് കാണാതായ ഇയാളുടെ മൃതദേഹം അതെ കിണറ്റില്‍ നിന്നും ഇന്നലെ അഗ്‌നി ശമന സേന എത്തി കരയ്ക്ക് എടുത്തു.

Dead1

ഇയാളെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ എട്ടാം തീയതി നെടുമങ്ങാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംശയം തോന്നിയതിനാല്‍ ഇന്നലെ രാവിലെ പൊലീസ് എത്തി അഗ്‌നി ശമന സേനയെ വിളിച്ച് വരുത്തി അതെ കിണറ്റില്‍ പരിശോധന നടത്തിയപ്പോള്‍ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്.

അവിവാഹിതനും അസുഖക്കാരനുമായ ഇയാള്‍ കിണറ്റില്‍ ചാടിയതാകാമെന്ന സംശയത്തെ തുടര്‍ന്നാണ് പൊലീസ് എത്തി ഇന്നലെ ഇതേ കിണറ്റില്‍ അഗ്‌നി ശമന സേനയെ വരുത്തി തിരച്ചില്‍ നടത്തിയത്. തുടര്‍ന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.