‘അവളെനിക്കിപ്പോഴും കുഞ്ഞ്’- മകളുടെ വിവാഹ നിശ്ചയ ചിത്രങ്ങളുമായി ഉമ നായര്‍

സീരിയല്‍ താരം ഉമ നായരുടെ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞു. നടി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ‘എന്റെ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞു, അവള്‍ എനിക്ക് ഇപ്പോഴും കുഞ്ഞാണ് എന്ന് പറഞ്ഞുകൊണ്ടാണ്…

സീരിയല്‍ താരം ഉമ നായരുടെ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞു. നടി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ‘എന്റെ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞു, അവള്‍ എനിക്ക് ഇപ്പോഴും കുഞ്ഞാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഉമ നായര്‍ ഫോട്ടോകള്‍ പങ്കുവച്ചത്. അവളിപ്പോള്‍ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഘട്ടത്തിലേക്ക് കടക്കുകയാണ്. അവള്‍ക്ക് എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും വേണം’ എന്ന് വിവാഹ നിശ്ചയ ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ട് ഉമ കുറിച്ചു.


വാനമ്പാടി സീരിയലിലെ കേന്ദ്ര കഥാപാത്രമായ അനുമോളുടെ വല്യമ്മയായി വന്ന് ആരാധകരുടെ മനം കവര്‍ന്നയാളാണ് ഉമ നായര്‍. നിര്‍മ്മല എന്ന കഥാപാത്രത്തെ മനോഹരമായാണ് സീരിയലില്‍ ഉമ അവതരിപ്പിച്ചത്. പൂക്കാലം വരവായി, ഇന്ദുലേഖ, രാക്കുയില്‍ തുടങ്ങി അമ്പതിലധികം സീരിയലുകളിലാണ് ഉമാ നായര്‍ അഭിനയിച്ചിരിക്കുന്നത്. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിയ്ക്കുന്ന കളിവീട് എന്ന സീരിയലിലാണ് നിലവില്‍ ഉമ അഭിനയിക്കുന്നത്.

https://www.instagram.com/p/CZmzz7VvCav/