‘പൂങ്കാറ്റെ പോയി ചൊല്ലാമോ..’ പാടി വിദ്യാര്‍ഥികളെ കൈയ്യിലെടുത്ത് ഉണ്ണി മുകുന്ദന്‍!!!

മലയാളികളുടെ പ്രിയ നായകനാണ് ഉണ്ണി മുകുന്ദന്‍. ‘മല്ലു സിംഗ്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ താരം ഇന്ന് മലയാളത്തിന്റെ മസിലളിയനാണ്. ഹീറോ മാത്രമല്ല സിനിമാ നിര്‍മ്മാണത്തിലേക്കും താരം ചുവടുവച്ചിരുന്നു. നല്ല ഗായകനുമാണ് ഉണ്ണി. ഇപ്പോഴിതാ…

മലയാളികളുടെ പ്രിയ നായകനാണ് ഉണ്ണി മുകുന്ദന്‍. ‘മല്ലു സിംഗ്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ താരം ഇന്ന് മലയാളത്തിന്റെ മസിലളിയനാണ്. ഹീറോ മാത്രമല്ല സിനിമാ നിര്‍മ്മാണത്തിലേക്കും താരം ചുവടുവച്ചിരുന്നു. നല്ല ഗായകനുമാണ് ഉണ്ണി.

ഇപ്പോഴിതാ കോളേജില്‍ പാട്ടുപാടുന്ന ഉണ്ണിയുടെ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പുതിയ ചിത്രമായ മാളികപ്പുറത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലാണ് താരം പാട്ടുപാടി വിദ്യാര്‍ത്ഥികളെ കൈയ്യിലെടുത്തത്. മുട്ടം എസ് സി എം എസ് കോളേജിലായിരുന്നു പരിപാടി.

വിദ്യാര്‍ത്ഥികളുടെ നിര്‍ബന്ധ പ്രകാരം താരം ‘പൂങ്കാറ്റെ പോയി ചൊല്ലാമോ..’എന്ന ഗാനം ആലപിച്ചു. നടന്‍ പാടിയപ്പോള്‍ ഒപ്പം വിദ്യാര്‍ത്ഥികളും കൂടെ പാടുന്നുണ്ട്. മുന്‍പും ഈ ഗാനം ഉണ്ണി മുകുന്ദന്‍ വിവിധ പരിപാടികളില്‍ പാടി കൈയ്യടി നേടിയിരുന്നു.

കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥയാണ് മാളികപ്പുറം പറയുന്നത്. നവാഗതനായ വിഷ്ണു ശശിശങ്കര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിലാഷ് പിള്ളയാണ് രചന. ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണന്‍ ആണ് നിര്‍വഹിക്കുന്നത്.

ഉണ്ണി മുകുന്ദന്റേതായി ഏറ്റവും ഒടുവില്‍ തിയ്യറ്ററിലെത്തിയത് ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രമാണ്. നവംബര്‍ 25നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. മേപ്പടിയാന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി നിര്‍മ്മിച്ച ചിത്രം കൂടിയാണ് ഷെഫീക്കിന്റെ സന്തോഷം.