ഉണ്ണിയേട്ടനെ പോലീസ് പിടിച്ചോ..? കമന്റിന് തഗ്ഗ് മറുപടി കൊടുത്ത് താരം..!

മലയാള സിനിമാ രംഗത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും തന്റെ അഭിനയ മികവ് തെളിയിച്ച താരമാണ് ഉണ്ണി മുകുന്ദന്‍. സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിന്റെ ഒരു പോസ്റ്റിന് വന്ന കമന്റും അതിന് താരം നല്‍കിയ…

മലയാള സിനിമാ രംഗത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും തന്റെ അഭിനയ മികവ് തെളിയിച്ച താരമാണ് ഉണ്ണി മുകുന്ദന്‍. സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിന്റെ ഒരു പോസ്റ്റിന് വന്ന കമന്റും അതിന് താരം നല്‍കിയ കലക്കന്‍ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ചില ചൊറിയന്‍ കമന്റുകള്‍ക്ക് എപ്പോഴും തക്ക മറുപടിയ കൊടുക്കാന്‍ ഉണ്ണി മുകുന്ദന്‍ ശ്രദ്ധിക്കാറുണ്ട്. അതെല്ലാം സോഷ്യല്‍ മീഡിയില്‍ ശ്രദ്ധ നേടാറുമുണ്ട്.

ഇപ്പോഴിതാ തന്നെ ഒന്ന് ചൊറിഞ്ഞവനെ കേറി മാന്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. താരം പങ്കുവെച്ച ഒരു ഫോട്ടോയ്ക്ക് അടിയിലാണ് ഇത്തരത്തില്‍ ഒരു കമന്റ് വന്നത്. കമന്റില്‍ കുറിച്ച വാക്കുകള്‍ ഇതായിരുന്നു.. ഉണ്ണിയേട്ടനെ പോലീസ് പിടിച്ചോ പോസ്റ്റ് കണ്ടു എന്നായിരുന്നു താരം പങ്കുവെച്ച ഫോട്ടോയ്ക്ക് അടിയില്‍ വന്ന കമന്റ്. അപ്പോള്‍ ഉടന്‍ തന്നെ മറുപടിയുമായി ഉണ്ണി എത്തുകയായിരുന്നു.. കമന്റിന് ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടി ഇതായിരുന്നു. ആഹ്.. ഞാന്‍ ഇപ്പോള്‍ ജയിലിലാണ്… ഇവിടെ ഇപ്പോള്‍ ഫ്രീ വൈ ഫൈ ആണ്.

. നിങ്ങളും ഇങ്ങോട്ട് വരൂ എന്നാണ് താരം മറുപടി കമന്റായി കുറിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ മറുപടി കമന്റിന് കൈയ്യടിച്ച് എത്തുകയാണ് ആരാധകര്‍. ഉണ്ണി മുകുന്ദന്റേത് എജ്ജാതി മറുപടി.. തഗ്ഗ് മറുപടി എന്നിങ്ങനെയാണ് മറ്റ് ആരാധകര്‍ കുറിയ്ക്കുന്നത്. അതേസമയം, താരത്തിന്റെ പുതിയ സിനിമാ വിശേഷങ്ങളും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നുണ്ട്.

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയാണ് ഉണ്ണി മുകുന്ദന്റേതായി ഒരുങ്ങിയ ഏറ്റവും പുതിയ സിനിമ. മേപ്പടിയാന്‍ എന്ന സിനിമയ്ക്ക് ശേഷം ഉണ്ണി വീണ്ടും ഒരു നാട്ടുംപുറത്തുകാരന്‍ ആയി എത്തുന്ന സിനിമ എന്ന നിലയ്ക്ക് ഷെഫീക്കിന്റെ സന്തോഷത്തിനായി ആരാധകരും കാത്തിരിക്കുകയാണ്.