ഉത്രയുടെ കൊലപാതകത്തിൽ സൂരജിന് കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷയാണോ കോടതി നൽകിയത് ? വക്കീൽ പോലും ആഗ്രഹിച്ചത് വധശിക്ഷയാണ് എന്നിട്ട് കിട്ടിയതോ!

ഉത്രയുടേ മാതാപിതാക്കൾ കടന്നു പോകുന്ന ഏറ്റവും വലിയ ദുരവസ്ഥയും ഈ അടുത്ത സമയത്ത് അമ്മയായ ആ പെൺകുട്ടി ഭർത്താവിനാൽ കൊല്ലപ്പെട്ട നിർദയമായ രീതിയും പരിഗണിച്ച് അവൻ്റെ ജീവപര്യന്തം ശിക്ഷ കുറഞ്ഞുപോയി എന്ന് മറ്റുള്ളവർക്കോ കുടുംബത്തിനോ…

sooraj.01

ഉത്രയുടേ മാതാപിതാക്കൾ കടന്നു പോകുന്ന ഏറ്റവും വലിയ ദുരവസ്ഥയും ഈ അടുത്ത സമയത്ത് അമ്മയായ ആ പെൺകുട്ടി ഭർത്താവിനാൽ കൊല്ലപ്പെട്ട നിർദയമായ രീതിയും പരിഗണിച്ച് അവൻ്റെ ജീവപര്യന്തം ശിക്ഷ കുറഞ്ഞുപോയി എന്ന് മറ്റുള്ളവർക്കോ കുടുംബത്തിനോ തോന്നുന്നതിൽ അതിൽ തന്നെ ഒരു അസ്വാഭാവികതയും തോന്നുന്നില്ല. നമ്മുടെ സമൂഹത്തിൽ ജീവിക്കാൻ യാതൊരു അവകാശവും ഇല്ലാത്ത തരം കൊടും കുറ്റവാളി തന്നെയാണ് സൂരജ്. അങ്ങനെ പറയുവാനുള്ള കാരണം എന്തെന്നാൽ.സൂരജ് സ്വന്തം ഭാര്യയെ കൊന്നത് ഉടനുണ്ടായ  ദേഷ്യത്തിനോ  വഴക്കിന് ഇടയിൽ സംഭവിച്ച അബദ്ധമോ അല്ല. മനഃപൂർവം അല്ലാത്ത നരഹത്യയോ, വെറുപ്പ് മൂലം ഉണ്ടായ കൊലപാതകമോ അല്ല.

Uthra murder case01
Uthra murder case01

മാനസികരോഗം മൂലമോ മദ്യപാനം, മയക്കു മരുന്ന് ഇവ കൊണ്ടുള്ള മാനസിക വിഭ്രാന്തി മൂലമോ ചെയ്ത കൊലയുമല്ല.ഉത്രയുടെ മരണത്തിന് ശേഷം തനിക്ക് വലിയ സാമ്പത്തികനേട്ടം ഉണ്ടാകും എന്ന് മോഹിച്ചു, ഭാര്യയോട് നന്നായി സ്നേഹം അഭിനയിച്ചു വളരെകാലത്തെ കൃത്യമായ ആസൂത്രണത്തോടെ ചെയ്ത കൊലപാതകമാണ്. ഭാര്യയെ കൊല്ലുക എന്നതിൽ ഉപരി താൻ ഒരിക്കലും പിടിക്കപ്പെടരുത് എന്നും സൂരജ് ആഗ്രഹിച്ചു.ഉത്രയുടെ വിഭാര്യൻ ചമഞ്ഞ് ഉത്രയുടെ വീട്ടുകാരെ വിശ്വസിപ്പിച്ചു അവൾക്ക് അവകാശപ്പെട്ട സ്വത്ത് കൈക്കലാക്കി സുഖമായി ഇഷ്ടമുള്ള ആളുടെ കൂടെ ശിഷ്ടകാലം ജീവിക്കാം എന്നും സ്വപ്നം കണ്ടു.കൊല്ലാൻ പാമ്പിനെ തന്നെ തിരഞ്ഞെടുത്തതും വളരെ ആലോചനയോടെ ആണ്. പാമ്പ് കടി ആണ് മരണ കാരണം എന്ന് വന്നാൽ, ഇനി എങ്ങാനും താൻ പിടിക്കപ്പെട്ടാലും പാമ്പിനെ അവിടെ കൊണ്ട് ഇട്ടു എന്ന കുറ്റം മാത്രമേ ചുമത്തപ്പെടൂ, താൻ നേരിട്ട് കൊല നടത്തിയിട്ടില്ല എന്നത് കോടതി നിരീക്ഷിക്കും എന്നും പ്രതി കണക്ക് കൂട്ടി.അത് വഴി ശിക്ഷ ഇളവ് കിട്ടിയേക്കും.പട്ടിയോ പൂച്ചയോ ഒന്നും കടിച്ചാൽ ആള് മരിക്കില്ലല്ലോ. മറ്റൊരാളുടെ സഹായം ഭാര്യയെ കൊല്ലാൻ നേരിട്ട് തേടിയാൽ അവനും പങ്ക് കൊടുക്കണ്ടേ.

court
court

അതെ പോലെ ഒരു സാക്ഷിയും കൂടി. എല്ലാം കൊണ്ടും തൻ്റെ ഏറ്റവും വലിയ ബുദ്ധിയിൽ തെളിഞ്ഞ മികച്ച ആയുധം പാമ്പ് തന്നെ. മാരക ആയുധം കണ്ടെടുക്കലും ലാഭം.അദ്യത്തെ പാമ്പ് ഉപയോഗിച്ച് കൊലപാതക ശ്രമം പരാജയപ്പെട്ടപ്പോൾ പിൻവാങ്ങാൻ കൂട്ടാക്കാതെ സൂരജ് രണ്ടാമതും അതിലും വൈദഗ്ദ്യത്തോടെ കൃത്യം നടത്തി. ഇതിൽ ഒരിക്കൽപ്പോലും ഭാര്യയോട് അനുകമ്പയോ പരിതാപമോ തോന്നാത്ത ഉഗ്രവിഷം ഉള്ള കൊടും കുറ്റവാളി ആണ് സൂരജ്.സൂരജ് സ്വന്തം കൈ കൊണ്ട് മരണസമയത്ത് ഉത്രയെ ആക്രമിക്കുകയോ മറ്റ് പരിക്കോ ഉത്രക്ക് ഇല്ലാത്തതിനാൽ താൻ ഭാര്യയോട് ഇങ്ങനെ ചെയ്യില്ല എന്ന് സൂരജിന് വാദിക്കാൻ എളുപ്പമായി.ഇവയെല്ലാം കൂട്ടി വായിക്കുമ്പോൾ സൂരജിനെ എന്നെങ്കിലും സമൂഹത്തിലേക്ക് ഇറക്കി വിട്ടാൽ ഇത് മറ്റുള്ള കൊടുംകുറ്റവാളികൾക്കും ഒരു പ്രചോദനം ആകും എന്നത് ഏറ്റവും തീർച്ചയായ കാര്യം തന്നെയാണ്.