നടി വനിതാ വിജയകുമാറിന് ഇത് നാലാം വിവാഹം?

തമിഴ്, മലയാളം, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ തന്റെ അഭിനയം കാഴ്ച്ചവെച്ച നടിയാണ് വനിതാ വിജയകുമാര്‍. വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ കാരണം വിവാദങ്ങള്‍ വനിതയെ വിടാതെ പിന്തുടര്‍ന്ന് കൊണ്ടേയിരുന്നു. അങ്ങനെ വിവാദ കോളങ്ങളില്‍ എന്നും നിറഞ്ഞു…

തമിഴ്, മലയാളം, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ തന്റെ അഭിനയം കാഴ്ച്ചവെച്ച നടിയാണ് വനിതാ വിജയകുമാര്‍. വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ കാരണം വിവാദങ്ങള്‍ വനിതയെ വിടാതെ പിന്തുടര്‍ന്ന് കൊണ്ടേയിരുന്നു.

അങ്ങനെ വിവാദ കോളങ്ങളില്‍ എന്നും നിറഞ്ഞു നിന്ന പേരായിരുന്നു വനിതയുടെയത്. പ്രമുഖ വിഷ്വല്‍ ഇഫക്ടസ് എഡിറ്റര്‍ പീറ്റര്‍ പോളുമായുള്ള മൂന്നാം വിവാഹം വളരെ പെട്ടെന്ന തന്നെ വിവാഹമോചനത്തിലെത്തിയതോടെ ആ വിവാഹ ജീവിതവും ഇവര്‍ക്ക് നഷ്ട്ടപ്പെട്ടു. വനിതയുടെ അടുത്ത തീരുമാനം കാത്തിരിക്കുന്ന ആരാധകര്‍ക്ക് ഇടയിലേക്കാണ് ആ വാര്‍ത്ത വീണ്ടും എത്തിയിരിക്കുന്നത്. ഇപ്പോഴിതാ താരത്തിന്റെ നാലാം വിവാഹം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. താരം മുന്‍പ് പങ്കുവെച്ചിരിക്കുന്ന വിവാഹ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വിവാദം സൃഷ്ടിക്കുന്നത്. വാരണമാല്യം അണിഞ്ഞു നില്‍ക്കുന്ന നടനും വനിതയുമായിരുന്നു ചിത്രത്തിലുള്ളത്. ലവ് ഇമോജികളോടെ താരം ഫോട്ടോ പങ്കുവെയ്ക്കുകയും ചെയ്തപ്പോള്‍ ആണ് ഇത് വനിതയുടെ നാലാം വിവാഹം എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ചിത്രത്തിന്റെ സത്യാവസ്ഥ മറ്റൊന്നായിരുന്നു.

ഒരു സിനിമയുടെ പ്രമോഷനു വേണ്ടിയാണ് താരം ചിത്രം പങ്കുവെച്ചിരുന്നത്. അടുത്തിടെ വനിതയുടെ വിവാഹത്തെക്കുറിച്ച് ജ്യോത്സന്‍ നടത്തിയ പ്രവചനവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജീവിതത്തിലെ പ്രശ്നങ്ങള്‍ എല്ലാം നാലാമത് വിവാഹം കഴിക്കുന്നതിലൂടെ മാറും എന്നായിരുന്നത്രെ പ്രവചനം.

വിവാഹ മോചനം കഴിഞ്ഞു നിന്ന സാമന്തയ്ക്ക് പിന്തുണ അറിയിച്ച് രംഗത്ത് വന്ന നടിയാണ് വനിത. ജീവിതത്തില്‍ വരുന്ന ഇത്തരം പ്രശ്‌നങ്ങള്‍ നമ്മള്‍ സധൈര്യം നേരിടണം എന്നായിരുന്നു നടിയുടെ ഉപദേശം.