അദ്ദേഹം നല്ലൊരു ഭർത്താവ് ആയിരുന്നില്ല, ഇത്രയും വര്ഷം ഒന്നിച്ച് ജീവിച്ചിട്ടും എനിക്ക് അത് മനസ്സിലായില്ല

കഴിഞ്ഞ ദിവസമാണ് നടൻ മുകേഷും മേതിൽ ദേവികയും തമ്മിൽ വേർപിരിയുന്നു എന്ന വാർത്ത വന്നത്, വൈകാതെ തന്നെ വാർത്തയോട് പ്രതികരിച്ച് ദേവികയും എത്തി, അദ്ദേഹം നല്ലൊരു മനുഷ്യൻ ആണ് എന്നാൽ നല്ലൊരു ഭർത്താവ് അല്ല…

കഴിഞ്ഞ ദിവസമാണ് നടൻ മുകേഷും മേതിൽ ദേവികയും തമ്മിൽ വേർപിരിയുന്നു എന്ന വാർത്ത വന്നത്, വൈകാതെ തന്നെ വാർത്തയോട് പ്രതികരിച്ച് ദേവികയും എത്തി, അദ്ദേഹം നല്ലൊരു മനുഷ്യൻ ആണ് എന്നാൽ നല്ലൊരു ഭർത്താവ് അല്ല എന്നാണ് ദേവിക പറയുന്നത്, ഞങ്ങൾ ഒന്നിച്ച് എട്ടു വര്ഷം താമസിച്ചു, എന്നിട്ടും എനിക്ക് അദ്ദേഹത്തെ മനസ്സിലാക്കാൻ സാധിച്ചില്ല എന്നാണ് ദേവിക പറയുന്നത്, ഇനി അതിനു  സാധിക്കുമെന്ന് തോന്നുന്നില്ല. അതിനാലാണ് വേര്‍പിരിയുന്നത്. ആശയപരമായി വിയോജിപ്പുകള്‍ ഏറെയുണ്ട്. എന്നും താരം വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ഇരുവരും വിവാഹ മോചിതരാകാൻ പോകുന്നു എന്ന വാർത്ത വന്നത്, എന്നാൽ വാർത്തകൾ വന്നിട്ടും ഇരുവരും പ്രതികരിച്ചിരുന്നില്ല, ഇന്നലെ വൈകിട്ടാണ് ദേവിക തന്റെ വിവാഹ വാർത്തയോട് പ്രതികരിച്ചത്, കേട്ട കാര്യങ്ങൾ ഒക്കെ സത്യമാണ് തങ്ങൾ വേർപിരിയുന്നു എന്നാണ് ദേവിക പറഞ്ഞത്,

എന്നാൽ, വാർത്തകളിൽ പ്രചരിച്ചത് അല്ല കാര്യങ്ങൾ എന്നും വേദിക പറഞ്ഞിരുന്നു, ഞാനും മുകേഷും തമ്മിൽ യാതൊരു പ്രശ്നവും ഇല്ല, ഞങ്ങളുടെ വിവാഹ മോചന വാർത്ത പുറത്തായതിന് പിന്നാലെ വന്ന വാർത്തകൾ ഒന്നും സത്യം അല്ല എന്നും ദേവിക വ്യക്തമാക്കി, സ്‌നേഹിക്കാനൊക്കെ അറിയാവുന്ന മനുഷ്യനാണ് അദ്ദേഹം. മുകേഷിനോടോ അദ്ദേഹത്തിന്റെ കുടുംബത്തിനോടോ ഒരു പ്രശ്‌നവുമില്ല. പ്രചരിക്കുന്ന ഗോസിപ്പുകളൊന്നും ശരിയല്ല. എന്നും വേദിക പറഞ്ഞു, ഇന്നലെയും മുകേഷ് എന്നെ വിളിച്ചിരുന്നു എന്നും വേദിക വ്യക്തമാക്കി, വിവാഹ മോചനം നേടിയാലും ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരിക്കും എന്നും വേദിക പറഞ്ഞു,  നല്ലൊരു നടൻ മാത്രമല്ല രാഷ്ട്രീയ പ്രതിനിധി കൂടിയാണ് അദ്ദേഹം, ചാനല്‍ പരിപാടികളിലുമെല്ലാമായി സജീവമായി വരുന്ന സമയത്താണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്, നല്ലൊരു രാഷ്ട്രീയ പ്രവർത്തകനായി മാറുവാൻ അദ്ദേഹത്തിന് കഴിഞ്ഞു,

എന്നാൽ നല്ലൊരു കുടുംബസ്ഥനാകുവാൻ കഴിഞ്ഞില്ല. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന സമയത്ത് അതിന്റെ വരുംവരായ്കകള്‍ ഒദ്ദേഹം തന്നെ അനുഭവിക്കണമെന്ന് പറഞ്ഞിരുന്നു. വിവാദങ്ങളെല്ലാം വരുത്തിവെച്ചതാണ്. അത് തിരുത്താനൊന്നും അദ്ദേഹം തയ്യാറല്ല.  അടുത്തിടെ അദ്ദേഹത്തിനെ വിളിച്ച ഒരു വിദ്യാർത്ഥിയോട് കടുത്ത് സംസാരിച്ചത് വലിയ പ്രശ്നങ്ങൾ ആണ് ഉണ്ടാക്കിയത് എന്നാണ് വേദിക പറയുന്നത്. ഒരു റിയാലിറ്റി ഷോയിൽ ജഡ്ജായി എത്തിയതോടെ മേതിൽ ദേവികയെ ആളുകൾ അറിയാൻ തുടങ്ങി.

ഒരു പരിപാടിക്കിടയിൽ വെച്ചാണ് മുകേഷിനെ ദേവിക ആദ്യം കാണുന്നത്. ദേവികയെ അഭിനന്ദിക്കാനായി യെത്തിയപ്പോൾ ആണ് മുകേഷുമായി ആദ്യം സംസാരിക്കുന്നതും. ദേവികയോട് ഭർത്താവിനെയും കുട്ടികളെയും കുറിച്ചൊക്കെ തിരക്കിയപ്പോൾ ആണ് വിവാഹമോചന കാര്യം മുകേഷ് അറിയുന്നതും.  കുറച്ച് നാളായി ഇരുവരും വേര്പിരിഞ്ഞാണ് കഴിയുന്നത്, വേദിക ഇപ്പോൾ തന്റെ അമ്മയുടെ വീട്ടിൽ ആണ്.