മഞ്ജു വാര്യരും സൗബിൻ ഷാഹിറും ഒന്നിക്കുന്ന വെള്ളരി പട്ടണത്തിന്റെ ടീസർ റിലീസ് ചെയ്തു

മഞ്ജു വാര്യരും സൗബിൻ ഷാഹിറും ഒന്നിക്കുന്ന പുതിയ ചിത്രമാണ് വെള്ളരി പട്ടണം. മഹേഷ് വെട്ടിയാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ആദ്യ ടീസർ ആരാധകർക്കിടയിൽ ശ്രദ്ധിനേടിയിരുന്നു. വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി ആരാധകർ കാത്തിരിക്കുന്നത്.…

മഞ്ജു വാര്യരും സൗബിൻ ഷാഹിറും ഒന്നിക്കുന്ന പുതിയ ചിത്രമാണ് വെള്ളരി പട്ടണം. മഹേഷ് വെട്ടിയാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ആദ്യ ടീസർ ആരാധകർക്കിടയിൽ ശ്രദ്ധിനേടിയിരുന്നു. വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി ആരാധകർ കാത്തിരിക്കുന്നത്.

കാത്തിരിപ്പിനൊടുവിൽ വെള്ളരി പട്ടണത്തിന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങിയിരിക്കുന്നു. സൌബിൻ അവതരിപ്പിക്കുന്ന ലീഡർ കെ പി സുരേഷും ഒപ്പം മഞ്ജു വാര്യരുടെയും കോട്ടയം രമേശിന്റെയും കഥാപാത്രങ്ങൾ ടീസറിലുണ്ട്. ചിത്രത്തിന്റെ രണ്ടാമത്തെ ടീസറും ആരാധകർക്കിടയിൽ വലിയ ശ്രദ്ധനേടിയിട്ടുണ്ട്.

മാധ്യമപ്രവർത്തകനായ ശരത്കൃഷ്ണയും മഹേഷ് വെട്ടിയാരും ചേർന്നാണ് ചിത്രത്തിന് രചന നിർവഹിച്ചിരിക്കുന്നത്. സലിം കുമാർ, സുരേഷ് കൃഷ്ണ, കൃഷ്ണശങ്കർ, ശബരീഷ് വർമ, അഭിരാമി ഭാർഗവൻ, മാല പാർവ്വതി, വീണ നായർ, പ്രമോദ് വെളിയനാട് എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

അലക്സ് ജെ പുളിക്കൽ ആണ് ഛായാഗ്രഹണം. എഡിറ്റിങ് അപ്പു എൻ ഭട്ടതിരി. മധു വാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കൾ. സച്ചിൻ ശങ്കർ മന്നത്ത് സംഗീതം പകരുന്നു.

ആക്ഷൻ ഹീറോ ബിജു, അലമാര, മോഹൻലാൽ, കുങ്ഫു മാസ്റ്റർ തുടങ്ങിയ സിനിമകൾക്ക് ശേഷം ഫുൾ ഓൺ സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രമാണിത്. അതേസമയം മഞ്ജു നായികയായി എത്തിയ പുതിയ ചിത്രം ജാക്ക് ആൻഡ് ജിൽ തീയറ്ററിൽ തരംഗം സൃഷ്ടിച്ചില്ല. സന്തോഷ് ശിവൻ സംവിധാനം ചെയ്ത സയൻസ് ഫിക്ഷൻ ചിത്രം വൻ പരാജയമായിരുന്നു. തീയറ്ററിൽ യാതൊരു അനക്കവും ചിത്രം ഉണ്ടാക്കിയില്ല.