എംജി ശ്രീകുമാറിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടിടം പണിത കേസില്‍ പിന്നണി ഗായകന്‍ എംജി ശ്രീകുമാറിനെതിരെ കേസെടുക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. അഴിമതി നിരോധന നിയമ പ്രകാരമാണ് എംജി ശ്രീകുമാറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു…

തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടിടം പണിത കേസില്‍ പിന്നണി ഗായകന്‍ എംജി ശ്രീകുമാറിനെതിരെ കേസെടുക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. അഴിമതി നിരോധന നിയമ പ്രകാരമാണ് എംജി ശ്രീകുമാറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു കേസെടുക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. ബോള്‍ഗാട്ടി പാലസിന് സമീപം കെട്ടിടം പണിത കേസിലാണ് അന്വേഷണം. മുളവുകാട് ഗ്രാമപഞ്ചായത്തിലെ ബോള്‍ഗാട്ടി പാലസിന് സമീപമുള്ള ബോട്ട് ജെട്ടിക്കടുത്ത് ശ്രീകുമാര്‍ വെച്ച വീട് കായല്‍ കയ്യേറിയാണെന്നാണ് ആരോപണം.

പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവാണു ഹര്‍ജി നല്‍കിയത്. നിയമ വിരുദ്ധമായി കെട്ടിടം നിര്‍മിക്കാന്‍ മുളവുകാട് പഞ്ചായത്ത് അസി. എന്‍ജിനീയര്‍ അനുമതി നല്‍കിയെന്നും പഞ്ചായത്ത് സെക്രട്ടറി ഇതിനെതിരെ നടപടിയെടുത്തില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി എം ജി ശ്രീകുമാറിന്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു. അതേസമയം തീരദേശ പരിപാലന നിയമം ലംഘിച്ച് എം ജി ശ്രീകുമാര്‍ വീടുവച്ചോയെന്ന് അന്വേഷിക്കാനാണ് കോടതി ഉത്തരവിട്ടിട്ടുള്ളത്.