വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്ക് തുടരും… സമൂഹമാധ്യമങ്ങളില്‍ കണ്ടുപോകരുതെന്ന് നിര്‍ദേശം, ജാമ്യാപേക്ഷ വീണ്ടും മാറ്റി

നടിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ നടനും സംവിധായകനുമായ വിജയ് ബാബുവിനെ അറസ്റ്റു ചെയ്യുന്നതിനുള്ള വിലക്ക് തുടരും. അറസ്റ്റ് ചെയ്യപ്പെടില്ലെന്ന ഉറപ്പ് കിട്ടിയതോടെയാണ് ദുബായില്‍ ഒളിവിലായിരുന്ന വിജയ് ബാബു നാട്ടില്‍ എത്തിയത്. ഇപ്പോള്‍ കേസില്‍ വിജയ്…

നടിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ നടനും സംവിധായകനുമായ വിജയ് ബാബുവിനെ അറസ്റ്റു ചെയ്യുന്നതിനുള്ള വിലക്ക് തുടരും. അറസ്റ്റ് ചെയ്യപ്പെടില്ലെന്ന ഉറപ്പ് കിട്ടിയതോടെയാണ് ദുബായില്‍ ഒളിവിലായിരുന്ന വിജയ് ബാബു നാട്ടില്‍ എത്തിയത്. ഇപ്പോള്‍ കേസില്‍ വിജയ് ബാബു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റിയിരിക്കുകയാണ്.

കേസില്‍ സര്‍ക്കാരിനു വേണ്ടി ഹാജരാകുന്നത് അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്ക്യൂഷന്‍ ഗേസ് കുര്യാക്കോസാണ്. ഇദ്ദേഹം നിലവില്‍ ക്വാറന്റീനിലാണ്. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ വാദത്തിന് സമയം നീട്ടി ചോദിച്ചരിക്കുന്ന സാഹചര്യത്തിലാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചത്.

ഇന്റര്‍പോളിനു പോലും ഇനിയും കണ്ടെത്താന്‍ കഴിയാത്ത വിധമാണ് വിജയ് ബാബു ദുബായില്‍ ഒളിച്ച കഴിഞ്ഞത്. എന്തായാലും സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ഒളിച്ചോട്ടമാണ് വിജയ് ബാബു നടത്തിയത്. താരത്തിന് ദുബായ് പോലുള്ള സ്ഥലത്ത് ഒളിച്ചു കഴിയണമെങ്കില്‍ അത്ര പിടിപാടുള്ള ആരുടെയെങ്കിലും സഹായം കൂടാതെ കഴിയില്ല എന്ന നിലപാടില്‍ ഉറച്ചു തന്നെയാണ് അന്വേഷണ സംഘം. ഈ സഹായി ഉന്നതനായ സിനിമാ മേഖലയിലുള്ള ഒരാളാണ് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

അതേസമയം, കേസെടുത്തത് അറിയാതെയാണ് താന്‍ ദുബായിലേക്ക് പോയതെന്നാണ് വിജയ് ബാബു പറയുന്നത്. ഇതിനിടെ, വിജയ് ബാബുവിനെതിരെ പരാതി നല്‍കിയ നടിയെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നതായി പൊലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു.

ഏപ്രില്‍ 22 നാണ് നടിയുടെ പരാതി അടിസ്ഥാനത്തില്‍ വിജയ് ബാബുവിനെതിരെ കേസെടുക്കുന്നത്. രണ്ട് ദിവസം കഴിഞ്ഞ് ഏപ്രില്‍ 24 നാണ് വിജയ് ബാബു രാജ്യം വിടുകയായിരുന്നു.