വിജയിയുടെ ‘വാരിസ്’പൊങ്കലിനെത്തും

വിജയ് നായകനാവുന്ന പുതിയ ചിത്രമായ വാരിസിന്റെ ചിത്രീകരണം അവസാനഘട്ടത്തിലേയ്ക്ക്. സിനിമയുടെ അവസാന ഷെഡ്യൂൾ ആരംഭിച്ചതായി അണിയറപ്രവർത്തകർ അറിയിച്ചു. സിനിമ അടുത്തവർഷം പൊങ്കലിന് റിലീസ് ചെയ്യും. ഇനി രണ്ട് ഗാനരംഗങ്ങളും രണ്ട് സ്റ്റണ്ട് സീക്വൻസുകളുമാണ് ഷൂട്ടു…

വിജയ് നായകനാവുന്ന പുതിയ ചിത്രമായ വാരിസിന്റെ ചിത്രീകരണം അവസാനഘട്ടത്തിലേയ്ക്ക്. സിനിമയുടെ അവസാന ഷെഡ്യൂൾ ആരംഭിച്ചതായി അണിയറപ്രവർത്തകർ അറിയിച്ചു. സിനിമ അടുത്തവർഷം പൊങ്കലിന് റിലീസ് ചെയ്യും. ഇനി രണ്ട് ഗാനരംഗങ്ങളും രണ്ട് സ്റ്റണ്ട് സീക്വൻസുകളുമാണ് ഷൂട്ടു ചെയ്യാൻ ഉള്ളത്.

വംശി പെഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആപ്പ് ഡിസൈനറായിട്ടാണ് വിജയ് എത്തുന്നത്.വിജയ് രാജേന്ദ്രൻ എന്നായിരിക്കും താരത്തിന്റെ കഥാപാത്രത്തിന്റെ പേര്. സിനിമയിൽ നായികയാവുന്നത് രശ്മിക മന്ദാനയാണ്. ശ്രീ വെങ്കടേശ്വര ക്രിയേഷന്റെ ബാനറിൽ ദിൽ രാജുവും ഗിരീഷും ചേരന്നാണ് വാരിസ് നിർമ്മിക്കുന്നത്.

ചിത്രത്തിൽ എസ് ജെ സൂര്യ, പ്രഭു, ജയസുധ,ശരത് കുമാർ, ശ്രീകാന്ത്, ഷാം, സംയുക്ത, യോഗിബാബു തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രമായി എത്തുന്നു.തമനാണ് സിനിമയ്ക്കായി സംഗീതം നിർവഹിക്കുന്നത്.ചിത്രത്തിന്റെ റിലീസ് വിവരങ്ങൾ നിർമാതാക്കളാണ് സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്