ദിലീപിന്റെ നിബന്ധനകൾ കാരണം ഞാൻ നായകനെ മാറ്റി ജയസൂര്യയെ ആക്കി, വെളിപ്പെടുത്തലുമായി വിനയൻ

നിരവധി ഹിറ്റ് ചിത്രങ്ങളും പരീക്ഷണ സിനിമകളും മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് വിനയന്‍. നരവധി പുതുമുഖങ്ങള്‍ക്കും വിനയന്‍ അവസരം നല്‍കിയിട്ടുണ്ട്. വിനയന്റെ ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ താരമാണ് ജയസൂര്യ.…

നിരവധി ഹിറ്റ് ചിത്രങ്ങളും പരീക്ഷണ സിനിമകളും മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് വിനയന്‍. നരവധി പുതുമുഖങ്ങള്‍ക്കും വിനയന്‍ അവസരം നല്‍കിയിട്ടുണ്ട്. വിനയന്റെ ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ താരമാണ് ജയസൂര്യ. ഇന്ന് മലയാള സിനിമയിലെ മുന്‍നിര താരമാണ് ജയസൂര്യ. ചിത്രത്തിലേക്ക് എങ്ങനെയാണ് ജയസൂര്യയെ കണ്ടെത്തിയതെന്ന് വിനയന്‍ മനസ് തുറക്കുകയാണ് ഇപ്പോൾ, ആദ്യം ചിത്രത്തിൽ നായകനായി ദിലീപിനെയാണ് പരിഗണിച്ചത്, എന്നാൽ ദിലീപിന്റെ നിബന്ധനകൾ കാരണം നായകനെ മാറ്റുക ആയിരുന്നു എന്ന് വിനയൻ പറയുന്നു. സിനിമയുടെ ക്യാപ്റ്റൻ ഡയറക്ടറാണ് എന്ന് വിശ്വസിയ്ക്കുന്ന ഒരാളാണ് ഞാൻ. ഡയറക്ടറെ ചോദ്യം ചെയ്യുന്ന നായകനെ ഞാൻ വിലമതിയ്ക്കില്ല. ദിലീപിന് നൽകിയ അഡ്വാൻസ് തിരികെ വാങ്ങിച്ച്‌ ജയസൂര്യയെ നായകനാക്കുകയായിരുന്നുവെന്നും വിനയന്‍ പറയുന്നു.

തന്റെ ഏഴ് സിനിമകളിൽ ദിലീപായിരുന്നു നായകൻ. അയാൾ സൂപ്പർ താരമായപ്പോൾ പിന്നെ ഡിമാന്റുകൾ വെയ്ക്കുവാൻ തുടങ്ങി. അയാളുടെ വഴിയ്ക്ക് പോകുവാൻ തനിയ്ക്കു താത്പര്യമില്ല. നല്ല പിള്ളയായി നടിച്ച് കുറെ അവാർഡുകൾ വാങ്ങാനും, ലോബിയുടെ ഭാഗമാകാനുമൊന്നും തനിയ്ക്കു താത്പര്യമില്ലെന്നും വിനയന്‍ വ്യക്തമാക്കുന്നു. നിരവധി സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കിയ മലയാളത്തിലെ പ്രമുഖ സംവിധായനാണ് വിനയൻ. അതേ സമയം നിലപാടുകളുടെ പേരിൽ മാറ്റി നിർത്തപ്പെട്ട സംവിധായകൻ കൂടിയായിരുന്നു വിനയൻ. സംവിധായകന്റെ പേരിൽ ഏർപ്പെടുത്തിയ വിലക്കുകളെല്ലാം മാറി വിനയൻ വീണ്ടും സജീവമായിരുന്നു.

ഏറ്റവുമൊടുവിൽ ആകാശഗംഗയുടെ രണ്ടാം ഭാഗമാണ് വിനയൻ സംവിധാനം ചെയ്തത്. ഇനി താരരാജാവ് മോഹൻലാലിനെ നായകനാക്കിയും അല്ലാതെയുമായി നിരവധി ചിത്രങ്ങളാണ് വിനയന്റേതായി വരാനിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ താന്‍ ദിലീപിന് അനുകൂലമായ നിലപാടെടുത്തു എന്ന വാര്‍ത്തകളേയും വിനയന്‍ നിഷേധിച്ചിരുന്നു, വിനയൻ പറഞ്ഞത് ഇങ്ങനെ ആയിരുന്നു, ”അത് തെറ്റായ വാർത്തയാണ്. ഞാനൊരിയ്ക്കിലും ഈ വിഷയത്തിൽ ആരെയും പിന്തുണച്ച് സംസാരിച്ചിട്ടില്ല. സൂപ്പർ താരങ്ങൾക്കു പോലും എന്നോട് വിരോധം തോന്നാനുളള പ്രധാന കാരണക്കാരൻ ദിലീപാണ്. എങ്കിലും അയാൾ വീണ് കിടക്കുമ്പോൾ ചവിട്ടാൻ ഞാൻ തയ്യാറല്ല. നടിയെ ആക്രമിയ്ക്കപ്പെട്ട വിഷയം വന്നപ്പോൾ എന്നെ ഒരുപാട് പേർ ചർച്ചയ്ക്കു വിളിച്ചിരുന്നു. എന്നാൽ ഞാൻ അതിൽ നിന്നെല്ലാം ഒഴിഞ്ഞുമാറിയിരുന്നു” എന്നാണ് വിനയൻ പറഞ്ഞത്