ഈ രാത്രി ഞാന്‍ മറക്കില്ല..!! ദൈവത്തിന് നന്ദിയെന്ന് വിനീത് ശ്രീനിവാസന്‍!

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമയാണ് ഹൃദയം. തന്റെ കോളേജ് കാലവുമായി ചേര്‍ന്ന് നില്‍ക്കുന്ന കഥയും കഥാപാത്രങ്ങളേയും ആണ് ഹൃദയം എന്ന സിനിമയിലൂടെ വിനീത് ശ്രീനിവാസന്‍ സൃഷ്ടിച്ചെടുത്തത്. ജനങ്ങള്‍ സിനിമ…

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമയാണ് ഹൃദയം. തന്റെ കോളേജ് കാലവുമായി ചേര്‍ന്ന് നില്‍ക്കുന്ന കഥയും കഥാപാത്രങ്ങളേയും ആണ് ഹൃദയം എന്ന സിനിമയിലൂടെ വിനീത് ശ്രീനിവാസന്‍ സൃഷ്ടിച്ചെടുത്തത്. ജനങ്ങള്‍ സിനിമ ഏറ്റെടുത്തതോട് കൂടി ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയൊരു സന്തോഷം തന്റെ ആരാധകരുമായി പങ്കുവെച്ചിരിക്കുകാണ് വിനീത് ശ്രീനിവസാന്‍ ഇപ്പോള്‍,

https://www.instagram.com/p/CZSI9UEvUP1/?utm_source=ig_web_copy_link

സംവിധായകന്‍ പ്രിയദര്‍ശനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് ആ സന്തോഷ വാര്‍ത്ത താരം പങ്കുവെയ്ക്കുന്നത്. ഒരു മില്യണ്‍ ഡോളര്‍ ചിത്രം. ഇന്ന് ‘ഹൃദയം’ കാണാന്‍ വന്നപ്പോള്‍ ക്ലിക്ക് ചെയ്തത് എന്ന് പറഞ്ഞാണ് വിനീത് ശ്രീനിവാസന്‍ ഫോട്ടോ പങ്കുവെച്ചത്. പ്രിയദര്‍ശന്‍ ‘ഹൃദയം’ ചിത്രം കാണാന്‍ എത്തിയതിന്റെ സന്തോഷത്തിലാണ് വിനീത് ശ്രീനിവാസന്‍. ജീവിതത്തിന്, ഞാന്‍ ചെയ്യുന്ന ഈ മനോഹരമായ തൊഴിലിന് ദൈവത്തിന് നന്ദിയെന്നും പ്രിയദര്‍ശനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍ കുറിച്ചു.

രണ്ട് പ്രധാന നായികമാരാണ് ചിത്രത്തിലുള്ളത് അതില്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണിയാണ് ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ പ്രിയദര്‍ശന്‍ തന്നെ സിനിമ കാണാന്‍ എത്തിയ സന്തോഷത്തിലാണ് വിനീത്. വിനീത് തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രം ഭാര്യ ദിവ്യ തന്നെയാണ് പകര്‍ത്തിയിരിക്കുന്നത്.

ഗാനങ്ങള്‍ക്ക് ഒരുപാട് പ്രാധാന്യം കൊടുത്തിട്ടുള്ള ഹൃദയം എന്ന ചിത്രത്തില്‍ വിനീതിന്റെ ഭാര്യ ആലപിച്ച ഉണക്ക മുന്തിരി എന്ന് തുടങ്ങുന്ന ഗാനം വലിയ ഹിറ്റായി മാറിയിരുന്നു.