പ്രതിസന്ധി കാലഘട്ടത്തില്‍ മലയാള സിനിമയെ പിടിച്ചുനിര്‍ത്തിയ ധീരവനിത ഷക്കീല!!

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന നല്ല സമയം എന്ന സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചിന് കോഴിക്കോട്ടെ മാളില്‍ നടി ഷക്കീലക്ക് അനുമതി നിഷേധിക്കപ്പെട്ടത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു, പ്രിയ താരത്തിന് നേരിടേണ്ടി വന്ന മോശം അനുഭവത്തില്‍…

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന നല്ല സമയം എന്ന സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചിന് കോഴിക്കോട്ടെ മാളില്‍ നടി ഷക്കീലക്ക് അനുമതി നിഷേധിക്കപ്പെട്ടത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു, പ്രിയ താരത്തിന് നേരിടേണ്ടി വന്ന മോശം അനുഭവത്തില്‍ ക്ഷമ ചോദിച്ച് നിരവധിപ്പേര്‍ അവര്‍ക്ക് വേണ്ടി സംസാരിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പ്രതിസന്ധി കാലഘട്ടത്തില്‍ മലയാള സിനിമയെ പിടിച്ചു നിര്‍ത്തിയ താരത്തെ ഇത്തരത്തില്‍ അപമാനിക്കരുതായിരുന്നു എന്നാണ് പലരും അഭിപ്രായം ഉയര്‍ത്തി മുന്നോട്ട് വന്നത്.

ഇപ്പോഴിതാ സിനിമാ ഗ്രൂപ്പില്‍ ഈ ധീരവനിതയുടെ സിനിമ കാണാന്‍ പോയ അനുഭവം പങ്കുവെച്ച് എത്തിയ ഒരു സിനിമാ ആസ്വാദകന്റെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. സരിന്‍ ആണ് ഫ്രാന്‍സിസ് ആണ് ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. പ്രിയപ്പെട്ട ഷക്കീല… എന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്… കുറിപ്പിലെ വാക്കുകള്‍ ഇങ്ങനെയായിരുന്നു….
പ്രിയപ്പെട്ട ഷക്കീല… ??
കിന്നാരതുമ്പികള്‍ പടം കാണാന്‍ ആമ്പല്ലൂര്‍ ശ്രീകൃഷ്ണ തിയേറ്ററിലെക്ക് BSA-SLR സൈക്കിളില്‍ നൂറേ നൂറില്‍ പായുമ്പോള്‍ ഞാന്‍ അനുഭവിച്ച ടെന്‍ഷന്‍ അതു പറഞ്ഞു അറിയിക്കാന്‍ പറ്റില്ല ചേച്ചി… ഹൃദയത്തിന്റെ ഒരു കോണില്‍ ചേച്ചിയെ കാണാന്‍ ഉള്ള ഒടുക്കത്തെ ആവേശം മറുവശത്തു ചേച്ചിയെ കാണാന്‍ വന്ന എന്നെ വേറെ ആരെങ്കിലും കാണുമോ എന്നുള്ള പേടി.. അവസാനം കിതച്ചു സൈക്കിള്‍ ചവിട്ടി ഞാന്‍ അവിടെ എത്തുമ്പോള്‍ അവിടെ കണ്ട കാഴ്ച്ച എന്നെ അത്ഭുതപെടുത്തി..പ്രായ ജാതി മത വര്‍ണ്ണ രാഷ്ട്രീയ ഭേദമന്യേ എല്ലാരും ഒരുമിച്ചു കൂടുന്ന ഒരു സ്ഥലം കണ്ടു ധൃതങ്കപുളങ്കിതനായി നില്‍ക്കുമ്പോ കിര്‍ണിം… കിര്‍ണിം…. എന്നൊരു ബെല്ലടി ശബ്ദം… അതു കേട്ടതും തിയേറ്ററിന്റെ നാലു അതിരുകളില്‍ ഇളിഞ്ഞ മോന്തയുമായി നിന്ന ഓരോരോ മാന്യന്‍മാര്‍ പതുക്കെ ടിക്കറ്റ് കൗണ്ടറില്‍ വന്നു..

തൃശൂര്‍ മൃഗശാലയിലെ സിംഹംകൂടു പോലെ ഒരു കൂട്ടില്‍ ഒരു കെട്ട് ടിക്കറ്റുമായി ഒരു പാവം ചേട്ടന്‍ വന്നു… കയ്യിലുള്ള ചില്ലറ പൈസ 6 രൂപ 50 പൈസ ആ കൂട്ടിലോട്ടു നീട്ടി ഇടറിയ ശബ്ദത്തില്‍ ഞാന്‍ ആ ചേട്ടനോട് പറഞ്ഞു ‘ചേട്ടാ ??ഒരു ടിക്കറ്റ്… കയ്യില്‍ ഒരു ലോഡ് തുപ്പല്‍ പുരട്ടി നീല കളറുള്ള ടിക്കറ്റ് കീറി എന്റെ കയ്യില്‍ വെക്കുമ്പോള്‍ ആ കൗണ്ടറിന്റെ കമ്പികൂടിനുള്ളിലൂടെ അയാള്‍ എന്നെ നോക്കി തൊലിഞ്ഞ ഒരു ചിരിയും കൂടി പാസ്സാക്കി ആക്കിയ പോലെ ഒരു ചോദ്യവും’മൊട്ടേന്നു വിരിഞ്ഞില്ലല്ലോ’..ടിക്കറ്റ് വാങ്ങി വരുമ്പോ മനസ്സില്‍ ആ മയിലിനെ രണ്ടു തെറിയും പറഞ്ഞു ഞാന്‍ v തീയേറ്ററിന്റെ വാതിലില്‍ എത്തി… കള്ളി മുണ്ടും എടുത്തു ഒരു ചേട്ടന്‍ എന്റെ കയ്യിന്നു ടിക്കറ്റ് വാങ്ങി അതിന്റെ പകുതി കീറി ബാക്കി എന്റെ കയ്യില്‍ തന്നെ തന്നു… അങ്ങനെ ഞാന്‍ അംബരചുംബി ആയ ആ തിയേറ്ററിലോട്ട് വലത് കാല്‍ വെച്ച് അങ്ങോട്ട് കേറി.. ആട്ടിന്‍കൂടിന്റെ ഒരു മണം..കോര്‍ണറില്‍ ഉള്ള സീറ്റ് എല്ലാം ഫുള്‍… എനിക്ക് കിട്ടിയത് ആണെങ്കില്‍ സ്‌ക്രീനിന്റെ മുന്‍പിലെ ആദ്യത്തെ സീറ്റ്… 90 ഡിഗ്രിയില്‍ തല പൊക്കി വെച്ചാല്‍ മാത്രമേ സ്‌ക്രീന്‍ കാണൂ… പെട്ടന്ന് ലൈറ്റ് മുഴുവന്‍ അങ്ങട് ഓഫ് ആയി… പടം തുടങ്ങി… ആരാധനകര്‍ അക്ഷമരായി തെറി വിളി തുടങ്ങി… ഒരു നിമിഷം കൊടുങ്ങല്ലൂര്‍ ഭരണി കാണാന്‍ പോയ ഒരു ഫീല്‍… ഷക്കില ചേച്ചിയെ അഭിനയം പഠിപ്പിച്ചു കൊടുക്കുന്ന ഒരുപാട് പേരെ എനിക്ക് അവിടെ കാണാന്‍ സാധിച്ചു..

അങ്ങനെ ഇരിക്കുമ്പോള്‍ ആരോ ഒരാള്‍ വാതില്‍ തുറന്നു ഉറക്കെ വിളിച്ചു ചോദിക്കുന്നു’കല്ലൂര്‍ നിന്നും വന്ന ഷാജി ഉണ്ടോ ‘? നാണക്കേട് കൊണ്ടു ആണെന്ന് തോന്നുന്നു കല്ലൂര്‍ നിന്നും വന്ന ഷാജി അതിനുത്തരം പറഞ്ഞില്ല… രണ്ടു തവണ വിളിച്ചിട്ടും മറുപടി കേള്‍ക്കാതെ വന്നപ്പോള്‍… വാതിലില്‍ നില്‍ക്കുന്ന പുള്ളിക്ക് കലിപ്പ് കയറി ഉറക്കെ വിളിച്ചു പറഞ്ഞു ‘ഡാ മൈ@?&%**നിന്റെ അമ്മൂമ്മ മരിച്ചു… നിന്റെ സൈക്കിള്‍ ഇവിടെ ഉണ്ട് അതുകൊണ്ട് ആണ് ഞാന്‍ ഇവിടെ കേറി പറഞ്ഞേ… ‘പുള്ളി ഇതും പറഞ്ഞു വാതിലും കൊട്ടി അടച്ചു പുറത്തേക്കു പോയി… അഞ്ചു മിനിറ്റ് കഴിഞ്ഞില്ല ദേ ഒരുത്തന്‍ പതുക്കെ പുറത്തോട്ടു പോണു… അവനെ കണ്ടതും തീയേറ്ററിന്റെ ബാക്കില്‍ നിന്നും ആരോ വിളിച്ചു പറഞ്ഞു ”ദേണ്ടടാ ഷാജി ‘… തിയേറ്ററില്‍ മുട്ടന്‍ ചിരി….

ചമ്മിയ മുഖവും ആയി ഷാജി പുറത്തോട്ടു പോകുമ്പോള്‍ ആ ഇരുണ്ട വെളിച്ചത്തില്‍ ഷക്കില ചേച്ചിയുടെ മാസ്സ് ഡയലോഗ് ‘തെറ്റ് ചെയ്യാത്തവര്‍ ആയി ആരും ഇല്ല ഗോപു ‘… ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും ആകാതെ ഷാജിയുടെ ആ പോക്ക്… അത് ഇന്നും ഓര്‍ക്കുമ്പോ ?? പ്രതിസന്ധി കാലഘട്ടത്തില്‍ മലയാള സിനിമയെ പിടിച്ചു നിര്‍ത്തിയ ധീരവനിത ഷക്കീല.. എന്ന് കുറിച്ചാണ് ഈ സിനിമാ അനുഭവം സരിന്‍ fഫ്രാന്‍സിസ് പങ്കുവെച്ചിരിക്കുന്നത്.