പ്രായം ഒന്നര വയസ്സ്… സ്വന്തമാക്കിയത് രണ്ട് ലോക റെക്കോര്‍ഡുകള്‍..!!

വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് പറയാനുള്ള പ്രായം ആയിവരുന്നേ ഉള്ളൂ ഈ കുഞ്ഞിന്. പക്ഷേ ഈ പ്രായത്തില്‍ തന്നെ രണ്ട് ലോക റെക്കോര്‍ഡുകളാണ് ഈ മിടുക്കന്‍ സ്വന്തമാക്കിയത്. കൊല്ലം സ്വദേശിയായ വിരാജ് ലക്കിയാണ് ചെറുപ്രായത്തിലേ ഈ നേട്ടം…

വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് പറയാനുള്ള പ്രായം ആയിവരുന്നേ ഉള്ളൂ ഈ കുഞ്ഞിന്. പക്ഷേ ഈ പ്രായത്തില്‍ തന്നെ രണ്ട് ലോക റെക്കോര്‍ഡുകളാണ് ഈ മിടുക്കന്‍ സ്വന്തമാക്കിയത്. കൊല്ലം സ്വദേശിയായ വിരാജ് ലക്കിയാണ് ചെറുപ്രായത്തിലേ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. വെറും ഒന്നര വയസുള്ള ഒരു കുഞ്ഞിന് എന്തൊക്കെ ചെയ്യാന്‍ സാധിക്കും എന്ന് നമ്മള്‍ അത്ഭുതപ്പെട്ട് പോകുന്നിടത്താണ് ഈ കുഞ്ഞിന്റെ ബുദ്ധി ശക്തിയും ഓര്‍മ്മ ശക്തിയും എല്ലാവരേയും അമ്പരപ്പിക്കുന്നത്. ഒന്നര വയസുകാരനും പലതും ചെയ്യാന്‍ കഴിഞ്ഞേക്കും എന്നതിന് ഉദാഹരമാണ് ഈ കുഞ്ഞു താരം വിരാജ് ലക്കി. വാക്കുകള്‍ പോലും പറഞ്ഞുതുടങ്ങുന്നതിന് മുന്‍പ് കുട്ടികളുടെ വിഭാഗത്തില്‍ ഏറ്റവും അധികം ഫ്‌ലാഷ് കാര്‍ഡുകള്‍ തിരിച്ചറിഞ്ഞാണ് ലോക റെക്കോര്‍ഡ് എന്ന നേട്ടം കുഞ്ഞു ലക്കി കൈവരിച്ചത്.

അതും ഒന്നല്ല കേട്ടോ രണ്ട് ലോക റെക്കോര്‍ഡുകള്‍ ആണ് കൊച്ചു മിടുക്കന്‍ സ്വന്തമാക്കിയിരിക്കുന്നത്. കലാംസ് വേള്‍ഡ് റെക്കോര്‍ഡ്‌സിലാണ് ആദ്യം ലക്കി നേട്ടം കരസ്ഥമാക്കിയത്, അതിന് പിന്നാലെ ഇന്റര്‍നാഷ്ണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഈ കുട്ടി താരം ഇടം നേടി. പക്ഷികള്‍, മൃഗങ്ങള്‍, സമുദ്രജീവികള്‍, വാദ്യോപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, ഗ്രഹങ്ങള്‍, ലോകാത്ഭുതങ്ങള്‍ തുടങ്ങി 295 ഓളം ഫ്‌ലാഷ് കാര്‍ഡുകള്‍ ഈ കുരുന്ന് തിരിച്ചറിഞ്ഞു. അതിന് പിന്നാലെ മൃഗങ്ങളുടെ ചിത്രങ്ങള്‍ ഉള്ള 155 ഫ്‌ലാഷ് കാര്‍ഡുകള്‍ വെറും പതിമൂന്ന് മിനിറ്റിനുള്ളില്‍ തിരിച്ചറിഞ്ഞാണ് രണ്ടാമത്തെ റെക്കോര്‍ഡ് ലക്കി നേടിയത്. വെറും ഒരു വയസും മൂന്നു മാസവും മാത്രം പ്രായമുള്ളപ്പോഴായിരുന്നു ആദ്യ നേട്ടം വിരാജ് കൈവരിച്ചത്. ഇപ്പോഴിതാ രണ്ട് ലോക റെക്കോര്‍ഡുകള്‍ക്ക് പുറമെ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിനായുള്ള പരിശീലനത്തിലാണ് വിരാജ് ഇപ്പോള്‍.