‘വിശപ്പ് നിന്‍ ഉള്‍ത്തീ’… ആദിവാസി ചിത്രത്തിലെ ഗാനം ശ്രദ്ധ നേടുന്നു..!

ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായി മരിച്ച മധുവിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ആദിവാസി ദി ബ്ലാക്ക് ഡെത്ത് എന്ന സിനിമയിലെ ഏറ്റവും പുതിയ ഗാനമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ്…

ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായി മരിച്ച മധുവിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ആദിവാസി ദി ബ്ലാക്ക് ഡെത്ത് എന്ന സിനിമയിലെ ഏറ്റവും പുതിയ ഗാനമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. ‘വിശപ്പു നിന്‍ ഉള്‍ത്തീയെന്നുരഞ്ഞതില്ല നീ’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. കേരളത്തെ നടുക്കിയ ഈ കൊലപാതകത്തിന്റെ പശ്ചാത്തലവും മധുവിന്റെ ജീവിതവും സിനിമയാകുന്നു എന്ന വാര്‍ത്ത പുറത്ത് വന്നതോടെ ‘ആദിവാസി: ദി ബ്ലാക്ക് ഡെത്ത്’ എന്ന സിനിമയെ കുറിച്ച് പുറത്ത് വരുന്ന ഓരോ വിശേഷങ്ങളും ശ്രദ്ധ നേടാറുണ്ട്.

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത് മുതല്‍ മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന സിനിമയാണ് ആദിവാസി. മധുവിന്റെ കൊലപാത കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് ഈ സിനിമ എത്തുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. സിനിമയുടേതായി ഇപ്പോള്‍ പുറത്ത് ഇറങ്ങിയിരിക്കുന്ന ഗാനവും പ്രേക്ഷകരുടെ ഹൃദയം തൊട്ടുകഴിഞ്ഞു..സോഹന്‍ റോയിയുടെ വരികള്‍ക്ക് രതീഷ് വേഗയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ശ്രീലക്ഷ്മി വിഷ്ണുവാണ് ‘വിശപ്പു നിന്‍ ഉള്‍ത്തീയെന്നുരഞ്ഞതില്ല നീ എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത്.

അതേസമയം, അപ്പാനി ശരത്താണ് ചിത്രത്തില്‍ മധുവിന്റെ വേഷത്തില്‍ എത്തുന്നത്. താരത്തിന്റെ ഈ സിനിമയ്ക്ക് വേണ്ടി നടത്തിയ മേക്ക് ഓവറും സിനിമയുടേതായി പുറത്തിറങ്ങിയ ടീസറും എല്ലാം ശ്രദ്ധ നേടിയിരുന്നു. വിജീഷ് മണി എഴുതി സംവിധാനം ചെയ്യുന്ന ഈ സിനിമ ഏരീസ് ടെലികാസ്റ്റിംഗിന്റെ ബാനറില്‍ സോഹന്‍ റോയ് ആണ് നിര്‍മ്മിക്കുന്നത്.

സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന അപ്പാനി ശരത്തിന് പുറമെ ഒരുപാട് ആദിവാസി കലാകാരന്മാരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അപ്പാനി ശരത്തിനോടൊപ്പം ചന്ദ്രന്‍ മാരി, വിയാന്‍, മുരുകേഷ് ഭുതുവഴി, മുത്തുമണി , രാജേഷ് ബി, പ്രകാശ് വാടിക്കല്‍, റോജി പി കുര്യന്‍, വടികയമ്മ , ശ്രീകുട്ടി , അമൃത, മാസ്റ്റര്‍ മണികണ്ഠന്‍, ബേബി ദേവിക തുടിങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.