”ഞാനും എന്റെ മോനും” ഇതിനൊപ്പം നല്ലയിനം ക്യാപ്ഷനുകള്‍ ക്ഷണിക്കുന്നു, മകന്റെ ചിത്രം പങ്കുവെച്ച് വിഷ്ണു

പ്രേക്ഷരുടെ സ്വന്തം കട്ടപ്പനയിലെ ഹൃതിക് റോഷനാണ് വിഷ്ണു ഉണ്ണികൃഷ്ണൻ, നായകനായി എത്തിയ താരത്തിന്റെ ആദ്യ ചിത്രം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു, വളരെ മികച്ച അഭിനയമായിരുന്നു താരം അതിൽ കാഴ്ച്ച വെച്ചത്, ചെറിയ വേഷങ്ങളിൽ എത്തിയ…

പ്രേക്ഷരുടെ സ്വന്തം കട്ടപ്പനയിലെ ഹൃതിക് റോഷനാണ് വിഷ്ണു ഉണ്ണികൃഷ്ണൻ, നായകനായി എത്തിയ താരത്തിന്റെ ആദ്യ ചിത്രം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു, വളരെ മികച്ച അഭിനയമായിരുന്നു താരം അതിൽ കാഴ്ച്ച വെച്ചത്, ചെറിയ വേഷങ്ങളിൽ എത്തിയ താരം നായക വേഷത്തിൽ തിളങ്ങിയ ചിത്രം സംവിധാനം ചെയ്തത് നാദിർഷ ആയിരുന്നു, ചിത്രത്തിന് തിരക്കഥ ഒരുക്കിയത് വിഷ്ണു തന്നെ ആയിരുന്നു. ചിത്രത്തിന്‌റെ സ്‌ക്രിപ്റ്റ് എഴുതിയത് അടുത്ത സുഹൃത്തും നടനുമായ ബിബിന്‍ ജോര്‍ജ്ജിനൊപ്പമാണ്. ബാലതാരമായി തുടങ്ങി നായകനടനായി ഉയര്‍ന്ന താരം കൂടിയാണ് വിഷ്ണു. ആരാധകര്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെതായി പുറത്തിറങ്ങാറുളള ചിത്രങ്ങളെല്ലാം ഏറ്റെടുക്കാറുണ്ട്.

അടുത്തിടെ ആയിരുന്നു താരത്തിന് കുഞ്ഞ് ജനിച്ചത്, മകൻ ജനിച്ച വിവരം ഉണ്ണി തന്നെയാണ് പങ്കുവെച്ചത്, മാധവ് എന്നാണ് മകന് വിഷ്ണു ഉണ്ണികൃഷ്ണന്‍ പേരിട്ടിരിക്കുന്നത്. പേരിടല്‍ ചടങ്ങ് കുഞ്ഞ് പിറന്ന് 28ാമത്തെ ദിവസമാണ് നടന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോള്‍ അച്ഛന്‍ ആയതിന്റെ സന്തോഷത്തിലാണ്. ഇന്‍സ്റ്റഗ്രാമില്‍ കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചും നടന്‍ എത്താറുണ്ട്.

ഇപ്പോള്‍ അച്ഛന്റെയും മകന്റെയും ചിത്രമാണ് വൈറലാവുന്നത്. ചിത്രം എഡിറ്റ് ചെയ്താണ് പങ്കുവെച്ചത്. ”ഞാനും എന്റെ മോനും” എന്ന് കുറിച്ച് കൊണ്ടാണ് ചിത്രം പങ്കുവെച്ചത്. ഇതിനൊപ്പം നല്ലയിനം ക്യാപ്ഷനുകള്‍ ക്ഷണിക്കുന്നു എന്നും നടന്‍ കുറിച്ചിട്ടുണ്ട്. ഇതോടെ ചിത്രത്തിന് താഴെ ധാരാളം ക്യാപ്ഷനും വന്നിട്ടുണ്ട്. മുമ്പും മകന്റെയും ഭാര്യയുടെ ചിത്രമെല്ലാം നടന്‍ ഷേയര്‍ ചെയ്തിരുന്നു. അന്നും പോസ്റ്റിന് നല്ല പ്രതികരണം ആണ് ലഭിച്ചത്.നടന്റെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ ചിത്രം മലയാളത്തില്‍ ബിഗ് ബ്രദറാണ്.ഈ വര്‍ഷമാദ്യം ആണ് വിഷ്ണു വിവാഹിതനായത്. ഐശ്വര്യയെ ആണ് വിഷ്ണുവിന്റെ ഭാര്യ. സമൂഹമാധ്യമങ്ങളില്‍ സജീവമായ വിഷ്ണു തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം തന്നെ പങ്കുവച്ച്‌ എത്തിയിരുന്നു