ഈ ഇഷ്ടം ഞാന്‍ തെളിയിക്കും..!! വിശുദ്ധ മെജോ എത്തുന്നു! ട്രെയിലര്‍ പുറത്ത് വിട്ട് മോഹന്‍ലാല്‍

കിരണ്‍ ആന്റണി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം വിശുദ്ധ മെജോയുടെ ട്രെയിലര്‍ പുറത്ത് വിട്ട് മോഹന്‍ലാല്‍. ലിജോമോള്‍ ജോസ്, മാത്യു തോമസ്, ഡിനോയ് പൗലോസ് എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന സിനിമയാണ്…

കിരണ്‍ ആന്റണി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം വിശുദ്ധ മെജോയുടെ ട്രെയിലര്‍ പുറത്ത് വിട്ട് മോഹന്‍ലാല്‍. ലിജോമോള്‍ ജോസ്, മാത്യു തോമസ്, ഡിനോയ് പൗലോസ് എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന സിനിമയാണ് വിശുദ്ധ മെജോ.ഡിനോയ് പൌലോസ് ആണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് സിനിമയുടെ ട്രെയിലര്‍ പുറത്ത് വിട്ടത്.

വിനോദ് ഷൊര്‍ണൂര്‍, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് വിശുദ്ധ മെജോ എന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജോമോന്‍ ടി ജോണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗീസ് ആണ് ഈണം നല്‍കിയിരിക്കുന്നത്. അദീഫ് മുഹമ്മദ് ആണ് സിനിമയിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

സിനിമയുടെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത് ഷമീര്‍ മുഹമ്മദ്, സൗണ്ട് ഡിസൈന്‍ ശങ്കരന്‍ എ എസ്, സിദ്ധാര്‍ത്ഥന്‍ എന്നിവരും ശബ്ദമിശ്രണം വിഷ്ണു സുജാതനും ചെയ്തിരിക്കുന്നു. വിനീത് ഷൊര്‍ണൂര്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയിരിക്കുന്ന ഈ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാഫി ചെമ്മാടാണ്.

കലാസംവിധാനം നിമേഷ് താനൂര്‍, വസ്ത്രാലങ്കാരം റാഫി കണ്ണാടിപ്പറമ്പ്, എന്നിവരും മേക്കപ്പ് സിനൂപ് രാജും ചെയ്തിരിക്കുന്നു. മോഹന്‍ലാല്‍ പങ്കുവെച്ച സിനിമയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയ്ക്ക് എല്ലാവിധ ആശംസകളും നേര്‍ന്ന് സിനിമാ പ്രേമികളും രംഗത്ത് വരുന്നുണ്ട്. ആഗസ്റ്റ് അഞ്ചാം തീയതിയാണ് ചിത്രം തീയറ്ററുകളിലേക്ക് എത്തുക.