കഞ്ചാവ് വലിച്ചതോടെ അസുഖങ്ങള്‍ മാറി..! പെണ്‍കുട്ടിയെ കഞ്ചാവ് വലിക്കാന്‍ പ്രേരിപ്പിച്ച വ്‌ളോഗര്‍ അറസ്റ്റില്‍!

സോഷ്യല്‍ മീഡിയ വഴി കഞ്ചാവിനെ കുറിച്ച് ചര്‍ച്ചകള്‍ നടത്തുകയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഞ്ചാവ് വലിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ വ്‌ളോഗര്‍ നെവിന്‍ അഗസ്റ്റിന്‍ അറസ്റ്റില്‍. അറസ്റ്റിലായ ശേഷം ഇയാള്‍ സ്‌റ്റേഷനില്‍ എത്തി കഞ്ചാവിനെ കുറിച്ച്…

സോഷ്യല്‍ മീഡിയ വഴി കഞ്ചാവിനെ കുറിച്ച് ചര്‍ച്ചകള്‍ നടത്തുകയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഞ്ചാവ് വലിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ വ്‌ളോഗര്‍ നെവിന്‍ അഗസ്റ്റിന്‍ അറസ്റ്റില്‍. അറസ്റ്റിലായ ശേഷം ഇയാള്‍ സ്‌റ്റേഷനില്‍ എത്തി കഞ്ചാവിനെ കുറിച്ച് പറഞ്ഞ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ചീരയും കാബേജും ക്യാരറ്റും പച്ചക്കറിയാണെങ്കില്‍ കഞ്ചാവും പച്ചക്കറിയാണെന്നാണ് പ്രതി നെവിന്റെ വാദം.

കഞ്ചാവ് താന്‍ മരണം വരെ വലിക്കുമെന്നും അത് തന്റെ അസുഖങ്ങള്‍ മാറ്റി എന്നുമാണ് ഇയാള്‍ എക്‌സൈസ് ഉദ്യോഗസ്ഥരോട് പറയുന്നത്. ഇന്‍സ്റ്റാഗ്രാം ലൈവില്‍ ഇയാള്‍ പെണ്‍കുട്ടിയെ കഞ്ചാവ് വലിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വ്‌ളോഗറെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ത്ഥിയോട് ആയിരുന്നു

ഇന്‍സ്റ്റഗ്രാം ലൈവില്‍ എത്തി കഞ്ചാവ് വലിക്കാനുള്ള പ്രോത്സാഹനത്തോടെ ഇയാള്‍ സംസാരിച്ചത്..പെണ്‍കുട്ടി കഞ്ചാവ് വലിക്കും എന്ന് കേട്ടയുടനെ.. എന്റെ ദൈവമേ… പൊളിച്ചടീ, പൊളിച്ച്. ഗോ ഗ്രീന്‍ ഗോ ഗ്രീന്‍ എന്നും.. അത് പച്ചക്കറിയാണ് വെജിറ്റബിളാണ്.. അത്രേയുള്ളൂ…സിഗരറ്റ് വലിക്കരുത് എന്നും നിര്‍ദേശിക്കുന്നു.. പണം ഉണ്ടെങ്കിലും സാധനം കിട്ടാനില്ല എന്ന് പെണ്‍കുട്ടി പറയുമ്പോള്‍ ഫോര്‍ട്ട് കൊച്ചി വരെ വരാന്‍ സാധിക്കുമോ എന്നും ഇയാള്‍ പെണ്‍കുട്ടിയോട് ചോദിക്കുന്നുണ്ട്.

പിടിയിലായ ശേഷവും കഞ്ചാവ് മയക്കുമരുന്നല്ല.. അത് തന്റെ അസുഖം മാറ്റിയ മരുന്നാണ് എന്ന രീതിയിലാണ് ഇയാള്‍ സംസാരിച്ചത്.. അത് വിഷം അല്ല എന്നും ഈ ഞാനും സാറും ഒക്കെയാണ് ഈ ലോകത്തെ ഏറ്റവും വലിയ വിഷം എന്നും ഇയാള്‍ പിടിയിലായ ശേഷം ഉദ്യോഗസ്ഥരോടായി പറയുന്നുണ്ട്.