ആധാര്‍ മോഡലില്‍ ഒരു കല്യാണക്കത്ത് ..!! കാരണം അറിഞ്ഞാല്‍ രസകരം..!!

വിവാഹം എന്നും ഓര്‍ത്ത് വെയ്ക്കുന്ന രീതിയില്‍ വ്യത്യസ്തമാക്കാന്‍ ആണ് ഇന്നത്തെ തലമുറയ്ക്ക് ഇഷ്ടം. അതിനായി പുതിയ ആശയങ്ങള്‍ അവര്‍ തന്നെ കണ്ടെത്തുകയാണ്. കല്യാണക്കുറി മുതല്‍ എല്ലാം വ്യത്യസ്തമാക്കി ശ്രദ്ദ നേടുന്നവരുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ കല്യാണക്കത്തില്‍…

വിവാഹം എന്നും ഓര്‍ത്ത് വെയ്ക്കുന്ന രീതിയില്‍ വ്യത്യസ്തമാക്കാന്‍ ആണ് ഇന്നത്തെ തലമുറയ്ക്ക് ഇഷ്ടം. അതിനായി പുതിയ ആശയങ്ങള്‍ അവര്‍ തന്നെ കണ്ടെത്തുകയാണ്. കല്യാണക്കുറി മുതല്‍ എല്ലാം വ്യത്യസ്തമാക്കി ശ്രദ്ദ നേടുന്നവരുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ കല്യാണക്കത്തില്‍ ഒരു പുതിയ പരീക്ഷണം നടത്തിയിരിക്കുകയാണ് ലോഹിത് എന്ന യുവാവ്. ആരും ചിന്തിക്കാത്ത ഒരു ആശയത്തിലൂടെയാണ് തന്റെ കല്യാണം വ്യത്യസ്തമാക്കാന്‍ അദ്ദേഹം ഒരുങ്ങിയിരിക്കുന്നത്.

കല്യാണത്തിന്റെ ആദ്യ പടിയായ ക്ഷണക്കത്തില്‍ തന്നെ ആളുകള്‍ക്ക് കൗതുകം ഉണര്‍ത്തുന്ന രീതിയിലുള്ള ഒരു പരിപാടിയാണ് ലോഹിത് ചെയ്തുവെച്ചിരിക്കുന്നത്.
വളരെ ലളിതമായി ആധാര്‍ കാര്‍ഡിന്റെ മോഡലിലാണ് ഇദ്ദേഹം തന്റെ കല്യാണക്കുറി ഒരുക്കിയിരിക്കുന്നത്. ഛത്തീസ്ഘട്ടില്ലാണ് സംഭവം. ഈ കത്തും ലോഹിത് സിംഗും സോഷ്യല്‍ മീഡിയില്‍ വൈറലായി മാറുകയാണ്. ഛത്തീസ്ഘട്ടിലെ ജഷ്പൂര്‍ ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ലോഹിത് സിങ് എന്ന യുവാവാണ് വ്യത്യസ്തമായ ഈ ക്ഷണക്കത്ത് ഒരുക്കിയിരിക്കുന്നത്.

ആധാര്‍ കാര്‍ഡിന്റെ രൂപത്തില്‍ ക്ഷണക്കത്ത് ഒരുക്കിയതിന് പിന്നിലുമുണ്ട് ചില കാരണങ്ങള്‍, തന്റെ ജോലിയോടുള്ള താത്പര്യമാണ് അദ്ദേഹത്തെ ഈ രീതിയില്‍ കാര്‍ഡ് ചെയ്യാന്‍ പ്രേരിപ്പിച്ചത്, ഗ്രാമത്തിലുള്ളവര്‍ക്ക് വേണ്ടി നടത്തുന്ന ഒരു പൊതുസേവനാ കേന്ദ്രത്തിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്, അവിടെ ഗ്രാമവാസികള്‍ക്ക് വേണ്ടി ആധാര്‍ കാര്‍ഡ് ചെയ്തുകൊടുക്കുന്നതും ഇദ്ദേഹമാണ്. ലോഹിത് സിംഗ് തന്നെയാണ് സ്വന്തം വിവാഹക്ഷണക്കത്തും ഡിസൈന്‍ ചെയ്തത്. ആദ്യ കാഴ്ചയില്‍ ആധാര്‍ കാര്‍ഡായി തോന്നുമെങ്കിലും സാധാരണ കല്യാണക്കുറിപോലെ തന്നെ എല്ലാ വിവരങ്ങളും അടങ്ങിയ കത്താണ് ഇത്.