ആരാണീ സ്റ്റാന്‍ലി, സ്റ്റാന്‍ലിയെ തേടി കേരളം! സൂപ്പര്‍ താരമാണോ? തിരച്ചിലുമായി സോഷ്യല്‍മീഡിയ

സോഷ്യല്‍ മീഡിയയില്‍ വളരെ കുറഞ്ഞ സമയം കൊണ്ട് തരംഗമായി മാറിയിരിക്കുകയാണ് സ്റ്റാന്‍ലി എന്ന പേര്. ‘സ്റ്റാന്‍ലി എവിടെ, എന്റെ സുഹൃത്ത് സ്റ്റാന്‍ലി എവിടെ, ആരെങ്കിലും എന്റെ സുഹൃത്ത് സ്റ്റാന്‍ലിയെ കണ്ടോ’ എന്നിങ്ങനെ എഴുതിയിട്ടുള്ള മൂന്ന് പോസറ്ററുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സിനിമ താരങ്ങളായ അജു വര്‍ഗീസ്, സൈജു കുറുപ്പ്, പ്രിയ വാര്യര്‍, അനാര്‍ക്കലി മരയ്ക്കാര്‍, സാനിയ ഇയ്യപ്പന്‍, സിജു വില്‍സന്‍, അനുശ്രീ, നൈല ഉഷ, ആര്യ, മിഥുന്‍ തുടങ്ങിയവര്‍ ”സ്റ്റാന്‍ലി എവിടെ.?” എന്ന പോസ്റ്റര്‍ പങ്കുവെച്ചത്. പോസ്റ്റിന് താഴെ പല സ്റ്റാന്‍ലിമാരും ഹാജര്‍ പറയുന്നുണ്ടെങ്കിലും, ഏതു സ്റ്റാന്‍ലിയെ ആണ് തേടുന്നത് എന്നത് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഒരു ബിഗ് ബജറ്റ് ചിത്രത്തിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ് ഈ പേര് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആരാണ് സ്റ്റാന്‍ലി എന്ന കാര്യത്തില്‍ വ്യക്തതയില്ല. മമ്മൂട്ടിയോ മോഹന്‍ലാലോ പൃഥ്വിരാജോ ദുല്‍ഖര്‍ സല്‍മാനോ ആരുമാകാമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ആരാണ് സ്റ്റാന്‍ലിയെന്ന് കണ്ടെത്താനുള്ള വ്യാപക തിരച്ചിലിലാണ് സോഷ്യല്‍ മീഡിയ.

മമ്മൂട്ടിയാണ് സ്റ്റാന്‍ലിയെന്നാണ് ‘ഇക്ക’ ആരാധകര്‍ പറയുന്നത്. മോഹന്‍ലാലാണ് സ്റ്റാന്‍ലിയെന്ന് ‘ലാലേട്ടന്‍’ ആരാധകരും പറയുന്നു. ‘കുഞ്ഞിക്ക’യാണ് സ്റ്റാന്‍ലിയെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ ഫാന്‍സ് പറയുന്നത്.

പല അഭ്യൂഹങ്ങളും പരക്കുന്നുണ്ടെങ്കിലും ആരാണ് സ്റ്റാന്‍ലിയെന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തതയില്ല. നിഗൂഢമായ ചുവരുകള്‍ക്കിടയില്‍ ചുവന്ന സ്പ്രേ പെയിന്റ് കൊണ്ടാണ് ‘എന്റെ സുഹൃത്ത് സ്റ്റാന്‍ലി എവിടെ’ എന്ന് എഴുതിയിരിക്കുന്നത്. അപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ സ്റ്റാന്‍ലിയെ തേടി അലയുകയാണ് എല്ലാവരും.

Previous articleപുതുമുഖങ്ങളുമായി ‘ഒരു ജാതി മനുഷ്യന്‍’ റിലീസിന്
Next articleവിവാഹം കഴിഞ്ഞ ഉടനെ പുതുമോടിയില്‍!!! ഓര്‍മ്മചിത്രം പങ്കുവച്ച് ബീന ആന്റണി