സ്ത്രീകള്‍ നാല്‍പ്പതിന് ശേഷം കൂടുതല്‍ സുന്ദരികളാകും, വിദ്യാബാലന്‍

ബോളിവുഡ് സുന്ദരി വിദ്യാബാലന് നിറയെ ആരാധകരാണുള്ളത്. താരത്തിന്റെ ബോള്‍ഡ്‌നെസും വസ്ത്രധാരണ രീതിയുമെല്ലാം എപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ നാല്‍പ്പത് വയസിന് ശേഷമാണ് ജീവിതം ആസ്വദിക്കാന്‍ തുടങ്ങിയതെന്ന് തുറന്ന് പറയുകാണ് താരം ഇപ്പോള്‍. വിദ്യാബാലന്റെ വാക്കുകള്‍ ഞാന്‍…

ബോളിവുഡ് സുന്ദരി വിദ്യാബാലന് നിറയെ ആരാധകരാണുള്ളത്. താരത്തിന്റെ ബോള്‍ഡ്‌നെസും വസ്ത്രധാരണ രീതിയുമെല്ലാം എപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ നാല്‍പ്പത് വയസിന് ശേഷമാണ് ജീവിതം ആസ്വദിക്കാന്‍ തുടങ്ങിയതെന്ന് തുറന്ന് പറയുകാണ് താരം ഇപ്പോള്‍.

വിദ്യാബാലന്റെ വാക്കുകള്‍

ഞാന്‍ കുറേക്കൂടി ഗൗരവ്വക്കാരിയായിരുന്നു. പക്ഷെ ഇന്ന് ഞാന്‍ എല്ലാം ആസ്വദിക്കാന്‍ പഠിക്കുകയാണ്. എന്റെ ചുമലുകളില്‍ ലോകത്തിന്റെ മുഴുവന്‍ ഭാരവും ഞാന്‍ ചുമക്കുന്നില്ല. ഇരുപതുകളില്‍ എന്റെ സ്വപനം ജീവിക്കുകയായിരുന്നു ലക്ഷ്യം. മുപ്പതുകളില്‍ എന്നെ അറിഞ്ഞു. നാല്‍പ്പതുകളില്‍ എന്റെ ജീവിതം ആസ്വദിക്കുകയാണ്.

സ്ത്രീകള്‍ നാല്‍പ്പതിന് ശേഷം കൂടുതല്‍ കുസൃതിക്കാരും സുന്ദരിയുമായി മാറും. പൊതുവെ നമ്മളെ പഠിപ്പിക്കുന്നത് ഒതുങ്ങി ജീവിക്കാനും ലൈംഗികതയെ ആസ്വദിക്കാതിരിക്കാനുമാണ്. പക്ഷെ പ്രായം കൂടുന്തോറും സ്ത്രീകള്‍ മാറാന്‍ കാരണം അവര്‍ മറ്റുള്ളവര്‍ എന്ത് പറയുന്നുവെന്നതിനെ ഗൗനിക്കാതെ വരുന്നതു കൊണ്ടാണ്. സ്വന്തം സന്തോഷമായിരിക്കും പ്രധാനം. അതോടെ സെക്സ് ആസ്വദിക്കാന്‍ സാധിക്കുന്നു. നിങ്ങള്‍ മറ്റൊന്നിനേയും കുറിച്ച് ചിന്തിക്കാതെ വരുമ്പോള്‍ നിങ്ങള്‍ക്ക് കൂടുതല്‍ ആസ്വിദിക്കാന്‍ സാധിക്കും

നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് വിദ്യ ബാലന്‍.നിരവധി ചിത്രങ്ങളിലൂടെ ഹിന്ദിയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് നടി മാറി.സില്‍ക്ക് സ്മിതയുടെ ജീവിതം പറഞ്ഞ് ദ ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും നടിയെ തേടിയെത്തി.പിന്നീട് നിരവധി സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളാണ് വിദ്യയെ തേടിയെത്തിയത്.എന്നാല്‍ കരിയറില്‍ തളങ്ങുന്നത് വരെ നടിയുടെ യാത്ര അത്ര എളുപ്പം ആയിരുന്നില്ല.കരിയറിന്റെ ആരംഭത്തില്‍ പല തവണ പരിഹാസങ്ങള്‍ക്കും അപമാനങ്ങള്‍ക്കും താന്‍ ഇരയായിട്ടുണ്ടെന്ന് നടി തന്നെ വെളിപ്പെടുത്തിയിരുന്നു.