ബിഗ് ബോസ് താരത്തിന് സംഭവിച്ചത് കണ്ടോ, പ്രാർത്ഥനയോടെ ആരാധകരും!

2015 ൽ പുറത്തിറങ്ങിയ ഇനമേ ഇപ്പടിത്താൻ എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് യാഷിക ആനന്ദ്. മോഡലിംങിൽ കൂടിയാണ് താരം കരിയറിന്റെ തുടക്കം കുറിച്ചത് എങ്കിലും അധികം വൈകാതെ തന്നെ…

yashika latest news

2015 ൽ പുറത്തിറങ്ങിയ ഇനമേ ഇപ്പടിത്താൻ എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് യാഷിക ആനന്ദ്. മോഡലിംങിൽ കൂടിയാണ് താരം കരിയറിന്റെ തുടക്കം കുറിച്ചത് എങ്കിലും അധികം വൈകാതെ തന്നെ അഭിനയത്തിലേക്ക് താരം എത്തുകയായിരുന്നു. ധുരുവങ്ങൾ പതിനാറ് എന്ന ചിത്രമാണ് യാഷികയ്ക്ക് കരിയർ ബ്രേക്കിങ് മൂവി ആയത്. അഭിനയത്തിൽ സജീവമായി നിൽക്കുമ്പോൾ  തന്നെ യാഷിക ബിഗ് ബോസ് തമിഴ് രണ്ടാം സീസണിലും മത്സരിക്കാനായി എത്തിയിരുന്നു. ഇപ്പോഴിതാ അത്ര സുഖകരമല്ലാത്ത വാർത്തയാണ് യാഷികയുടേതായി പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം യാഷിക ആനന്ദിന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. യാഷികയും സുഹൃത്തുക്കളും കാറിൽ സഞ്ചരിച്ച് കൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മഹാബലിപുരത്ത് വച്ചായിരുന്നു അപകടം സംഭവിച്ചത് . നിയന്ത്രണം വിട്ട കാര്‍ റോഡിലെ മീഡിയനില്‍ ഇടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളില്‍ ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.

യാഷികയും മൂന്ന് സുഹൃത്തുക്കളും ഉൾപ്പടെ നാല് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടം ഉണ്ടായി ഉടൻ തന്നെ താരത്തെയും സുഹൃത്തുക്കളെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും കൂട്ടത്തിൽ ഒരാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അമേരിക്കയില്‍ എഞ്ചിനീയറായി ജോലി നോക്കുന്ന ഹൈദരാബാദ് സ്വദേശി ഭവാനിയാണ് അപകടം നടന്നു ഉടൻ താനെന്ന മരണപ്പെട്ടത്. യാഷികയുടെ സ്ഥിതി അതി ഗുരുതരം ആയതിനാൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആണ് താരം ഇപ്പോഴും. താരത്തിന്റെ ജീവന് അപകടം ഉണ്ടാകരുതേ എന്ന പ്രാർത്ഥനയിൽ ആണ് ഇപ്പോൾ യാഷികയുടെ ആരാധകരും.

ഓടവും മുടിയാത ഒളിക്കവും മുടിയാതാ എന്ന ചിത്രത്തിൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു താരം. യോഗി ബാബു ആദ്യമായി നായകനായെത്തുന്ന സോംബി എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്. ഈ രണ്ടു ചിത്രങ്ങളുടെയും ഷൂട്ടിങ് നടന്നു വരുകയായിരുന്നു ഇപ്പോൾ.