നിങ്ങൾ ഇതിനെ വിളിക്കുന്നത് ഭ്രാന്ത് എന്നാണ്, എന്നാൽ ഞാൻ ഇതിനെ വിളിക്കുന്നത് സ്നേഹം എന്നാണ്

ഏറെക്കാലമായി മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരുന്ന താരവിവാഹമാണ് ഇവരുടേത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് യുവയുടെയും മൃദുലയുടെയും എന്‍ഗേജ്‌മെന്‌റ് നടന്നത്. എന്‍ഗേജ്‌മെന്‌റിന് പിന്നാലെ ആറ് മാസത്തിന് ശേഷമാകും വിവാഹമെന്ന് മൃദുലയും യുവയും അറിയിച്ചു. പ്രണയ വിവാഹമല്ലെന്നും…

ഏറെക്കാലമായി മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരുന്ന താരവിവാഹമാണ് ഇവരുടേത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് യുവയുടെയും മൃദുലയുടെയും എന്‍ഗേജ്‌മെന്‌റ് നടന്നത്. എന്‍ഗേജ്‌മെന്‌റിന് പിന്നാലെ ആറ് മാസത്തിന് ശേഷമാകും വിവാഹമെന്ന് മൃദുലയും യുവയും അറിയിച്ചു. പ്രണയ വിവാഹമല്ലെന്നും അറേഞ്ച്ഡ് മാരേജാണെന്നും ഇരുവരും പറഞ്ഞു. കുറച്ചുനാളായി വിവാഹത്തിന് വേണ്ടിയുളള തയ്യാറെടുപ്പുകളിലായിരുന്നു യുവയും മൃദുലയും. സിമ്പിള്‍ മേക്കപ്പിലും കുറച്ച് മാത്രം ആഭരണങ്ങളും അണിഞ്ഞാണ് മൃദുല വിവാഹത്തിന് എത്തിയത്. കസ്റ്റമൈസ്ഡ് വെഡ്ഡിങ് ബ്ലൗസിലും സെറ്റ് സാരിയിലും അതീവ സുന്ദരിയായാണ് മൃദുല എത്തിയത്.സ്വര്‍ണനൂലുകള്‍ കൊണ്ട് മൃദ്വ എന്ന തങ്ങളുടെ പേരും ഒപ്പം വരണമാല്യം ചാര്‍ത്തുന്നതും ബ്ലൗസില്‍ ചേര്‍ത്തിട്ടുണ്ട്‌. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ വികാസാണ് മൃദുലയെ വിവാഹത്തിന് ഒരുക്കിയത്. കല്യാണത്തിനോടനുബന്ധിച്ച് നടന്ന ചടങ്ങുകളിലും വളരെ കുറച്ച് പേര്‍ മാത്രമാണ് പങ്കെടുത്തത്.

സോഷ്യൽ മീഡിയയിൽ സജീവമായ മൃദുല പങ്കുവെക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും എല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്, അത്തരത്തിൽ താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണിപ്പോൾ ശ്രദ്ധ നേടുന്നത്, ‘നിങ്ങൾ ഇതിനെ ഭ്രാന്തെന്ന് വിളിക്കും, പക്ഷേ ഞാൻ സ്നേഹമെന്ന് വിളിക്കും’, ഇതായിരുന്നു മൃദുല കുറിച്ചത്. മൃദുലയ്ക്കൊപ്പമുളള ഒരു ചിത്രം യുവയും തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മഴവില്‍ മനോരമയുടെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു യുവ കൃഷ്ണയുടേയും മൃദുല വിജയുടേയും വിവാഹ വാര്‍ത്ത പുറത്തുവന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂവ് നായകന് കൃഷ്ണതുളസി നായിക ജീവിതസഖിയാവുന്നുവെന്ന് അറിഞ്ഞപ്പോള്‍ എല്ലാവരും ചോദിച്ചത് ഇവര്‍ പ്രണയത്തിലായിരുന്നോയെന്നായിരുന്നു. ഇതിനുള്ള ഉത്തരവുമായി മൃദുലയും യുവയും എത്തിയിരുന്നു. ശരിക്കും ഞങ്ങള്‍ തമ്മില്‍ ഒരുവര്‍ഷത്തെ പരിചയം മാത്രമേയുള്ളൂ. പക്ഷേ ഈ പ്രൊപ്പോസല്‍ വന്നതിന് ശേഷം വളരെ പെട്ടെന്ന് ഞങ്ങള്‍ കൂട്ടായി. ‘ഒരേ വേവ്‌ലെങ്ത് ആയോണ്ടായിരിക്കാം പെട്ടെന്ന് കൂട്ടായതെന്ന് തോന്നുന്നുവെന്നും മൃദുല പറയുന്നു. ഭയങ്കര ടാലന്റഡായിട്ടുള്ള ആര്‍ടിസ്റ്റാണ് ആള്‍.പല മേഖലയിലും ഒരുപാട് കഴിവുകളുണ്ട്. ലവിങ്ങും കെയറിങ്ങുമാണ്.

എല്ലാത്തിനും നന്നായി സപ്പോര്‍ട്ട് ചെയ്യുന്നയാളാണ്.എനിക്ക് വളരെ നിര്‍ബന്ധമുള്ള കാര്യമെന്താണെന്ന് വെച്ചാല്‍ എല്ലാ കാര്യങ്ങളും ഇമോഷണലി എടുക്കുന്ന സ്വഭാവമുണ്ടെങ്കിലും പ്രാക്ടിക്കലിയാണ് അതെല്ലാം സോള്‍വ് ചെയ്യുക. എനിക്ക് കിട്ടിയിരിക്കുന്നയാളും അതേ പോലെ തന്നെയാണ് കാര്യങ്ങളെല്ലാം സോള്‍വ് ചെയ്യുന്നത്. എല്ലാം പ്രാക്ടിക്കലി ഹാന്‍ഡ് ചെയ്യുന്നയാളാണ്, സോ ഹാപ്പിയെന്നായിരുന്നു മൃദുല പറഞ്ഞത്. ഇരുവരുടെയും നിശ്ചയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു