ജീവിതത്തിലെ അനുഗ്രഹീതമായ നിമിഷം !! ജിത്തുവിനും മോഹൻലാലിനും ഒപ്പം തൃഷ, സന്തോഷം പങ്കുവെച്ച് താരം

മോഹൻലാൽ ജിത്തു കൂട്ടുകെട്ടിൽ അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് റാം, ദൃശ്യം എന്ന ബ്ലോക്ക് ബസ്റ്റർ മൂവിക്ക് ശേഷം വീണ്ടും ജിത്തും മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ദൃശ്യം. തമിഴ് നടി തൃഷ ഇതിൽ…

trisha-ram

മോഹൻലാൽ ജിത്തു കൂട്ടുകെട്ടിൽ അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് റാം, ദൃശ്യം എന്ന ബ്ലോക്ക് ബസ്റ്റർ മൂവിക്ക് ശേഷം വീണ്ടും ജിത്തും മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ദൃശ്യം. തമിഴ് നടി തൃഷ ഇതിൽ അഭിനയിക്കുന്നു എന്നതും വലിയൊരു പ്രത്യേകതയാണ്.ഇപ്പോൾ ജിത്തുവിനും ലാലേട്ടനും ഒപ്പമുള്ള ചിത്രം തൃഷ ട്വീറ്റ് ചെയ്തിരിക്കുകയാണ്.

ഈ ചിത്രം ആരാധകർ ഏറ്റെടുത്തിട്ടുമുണ്ട്. പൂജ റിലീസിനായിട്ടാണ് റാം ഒരുങ്ങുന്നത്. മോഹൻലാലിനൊപ്പം ഇന്ദ്രജിത്തും ഈ സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിൽ മോഹൻ ലാലിന്‍റെ ഭാര്യയുടെ വേഷത്തിലാണ് തൃഷ എത്തുന്നതെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍. വിവിധ രാജ്യങ്ങളിൽ ചിത്രത്തിന്‍റെ ഷൂട്ട് നടക്കുമെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.

ram

ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ രമേഷ് പി പിള്ള, സുധൻ പി പിള്ള എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്‍റെ ടൈറ്റിൽ ലോഞ്ച് ചടങ്ങ് കൊച്ചിയിലാണ് നടന്നത്. ജീത്തു ഒരുക്കിയ ആദ്യ ബോളിവുഡ് ചിത്രം ദി ബോഡി ഈയടുത്താണ് തീയേറ്ററുകളിലെത്തിയിരുന്നത്. തമിഴിൽ ജീത്തു ഒരുക്കിയ തമ്പി ഉടൻ റിലീസിനായി ഒരുങ്ങുകയുമാണ്. ജ്യോതികയും കാര്‍ത്തിയുമാണ് ചിത്രത്തിൽ പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ഇത് ആദ്യമായിട്ടാണ് തൃഷ മോഹലാലിനൊപ്പം അഭിനയിക്കുന്നത്, ഇത് എന്റെ ഭാഗ്യം തന്നെയാണെന്നു തൃഷ ഇതിനു മുൻപും പറഞ്ഞിട്ടുണ്ട്.