കുട്ടി ആരാധകന്റെ സ്‌നേഹം! സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് തൃഷ!!

തെന്നിന്ത്യയുടെ താരസുന്ദരി തൃഷയുടെ സൗന്ദര്യത്തെ വര്‍ണിക്കാന്‍ വാക്കുകള്‍ മതിയാവില്ല. ആ സൗന്ദര്യവും മുഖത്തെ തേജസ്സും കണ്ട് ഞാന്‍ നോക്കി നിന്നുപോയെന്നാണ് നടന്‍ ജയറാം പോലും പറഞ്ഞിരുന്നത്. ഇപ്പോഴിതാ വലിയ ആരാധകവൃന്ദം തന്നെയുള്ള താരത്തിന്റെ ഒരു കുട്ടി ആരാധകന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. തൃഷ കൃഷ്ണന്‍ തന്നെയാണ് ഈ വീഡിയോ തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി പുറത്ത് വിട്ടത്.

പൊതുസ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന തൃഷയുടെ ഫ്‌ലക്‌സ് ചിത്രത്തിന്മേല്‍ ഉമ്മ വെയ്ക്കുന്ന ഒരു കൊച്ചു ആരാധകന്റെ വീഡിയോ ആണ് ഇത്. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞെന്ന് കാണിച്ചാണ് ഈ വീഡിയോ തൃഷ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. തലമുറകള്‍ മാറിയാലും എന്നും സിനിമാ ലോകത്തിലെ റാണി നിങ്ങളാണ് എന്നാണ് ഈ വീഡിയോ കണ്ട് ആരാധകര്‍ തൃഷയോട് പറയുന്നത്. തൃഷ പങ്കുവെച്ച ഈ വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.

അതേസമയം, പൊന്നിയിന്‍ സെല്‍വന്‍ എന്ന സിനിമയിലാണ് തൃഷ ഏറ്റവും ഒടുവില്‍ അഭിനയിച്ചിരുന്നത്. ചിത്രത്തില്‍ താരത്തിന്റെ ക്യാരക്ടര്‍ ലുക്ക് ഏറെ പ്രശംസകള്‍ നേടിയിരുന്നു. ചോള രാജാവിന്റെ മകള്‍ കുന്ദവയ് എന്ന രാജകുമാരിയായി മികച്ച അഭിനയ പ്രകടനം ആയിരുന്നു താരം കാഴ്ചവെച്ചത്.

മണിരത്‌നം ഒരുക്കിയ ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയാണ് ഇപ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത്. രണ്ടാം ഭാഗം 2023 ഏപ്രില്‍ മാസത്തോടെ തീയറ്ററിലേക്ക് എത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

Nikhina