ഒരു സീരിയലിൽ വന്നു അജു കാണിച്ച അതിബുദ്ധി ആർക്കും മനസിലായില്ല എന്ന് കരുതേണ്ട!

മികച്ച റെറ്റിങ്ങോടെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന ടെലിവിഷൻ പരമ്പരയാണ് കുടുംബവിളക്ക്. സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയ സമയം മുതൽ തന്നെ റേറ്റിങ്ങിൽ മുൻപന്തിയിൽ ആണ് പരമ്പര സ്ഥാനം പിടിച്ചിരിക്കുന്നത്. എന്നാൽ പരമ്പരയുടെ പ്രമേയം പല പ്രേക്ഷകർക്കും…

Troll against Aju Varghese

മികച്ച റെറ്റിങ്ങോടെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന ടെലിവിഷൻ പരമ്പരയാണ് കുടുംബവിളക്ക്. സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയ സമയം മുതൽ തന്നെ റേറ്റിങ്ങിൽ മുൻപന്തിയിൽ ആണ് പരമ്പര സ്ഥാനം പിടിച്ചിരിക്കുന്നത്. എന്നാൽ പരമ്പരയുടെ പ്രമേയം പല പ്രേക്ഷകർക്കും ദഹിക്കുന്നില്ല. നടി മീര വാസുദേവാണ് പരമ്പരയിൽ സുമിത്ര എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പരമ്പരയുടെ തുടക്ക സമയത്ത് മികച്ച അഭിപ്രായം ആയിരുന്നു സീരിയൽ നേടിയത്. എന്നാൽ പരമ്പര പുരോഗമിക്കുന്നതിനനുസരിച്ചു വിമർശനങ്ങളും ഉയരുന്നുണ്ട്.

Kudumbavilakku troll against Aju Varghese
Kudumbavilakku troll against Aju Varghese

സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് കുടുംബവിളക്ക് അനില്‍ ബാസിന്‍റെ രചനയില്‍ മഞ്ജു ധര്‍മന്‍ സംവിധാനം നിര്‍വഹിക്കുന്ന പരമ്ബര യൂട്യൂബിലും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ മുന്‍ നിരയില്‍ ഉണ്ടാകാറുണ്ട്. എങ്കിലും പരമ്ബരയില്‍ സ്ഥിരമായി കഥാപാത്രങ്ങള്‍ മാറുന്നതില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടക്കേട് തോന്നാറുണ്ട് എന്നത് വാസ്തവമാണ്. നടി മീരാ വാസുദേവ്, കൃഷ്ണകുമാര്‍, ശ്രീജിത്ത്‌ വിജയ്, നൂബിന്‍ ജോണി, ആതിര മാധവ്‌, സുമേഷ് , മഞ്ജു സതീഷ് , അമൃത, കെ പി എസ് സി സജീവ്, എന്നീ താരങ്ങളാണ് സീരിയലിൽ അണിനിരക്കുന്നത്.

ഇപ്പോൾ ഉദ്യോഗഭരിതമായ രംഗങ്ങളുമായി മുന്നേറുകയാണ് പരമ്പര ഇപ്പോൾ. പരമ്പരയിൽ നായികയായ സുമിത്രയുടെ കടയുടെ ഉൽഘാടനവും വില്ലത്തിയായ വേദികയുടെ ഓഫീസിന്റെ ഉൽഘാടനവും ഒരു ദിവസം ആണ് നിശ്ചയിച്ചിരിക്കുന്നത്. അജു വര്ഗീസ് ആണ് രണ്ടിത്തതും ഉൽഘാടനം ചെയ്യാൻ എത്തുന്നത്. എന്നാൽ ഒരേ ദിവസം ഒരേ സമയം ആണ് ഈ രണ്ടിടത്തും ഉൽഘാടനം. അജു എത്തിയത് സുമിത്രയുടെ കട ഉൽഘാടനം ചെയ്യാനായിരുന്നു. അജു എത്തിയ എപ്പിസോഡിനു മികച്ച റേറ്റിങ് ആണ് ലഭിച്ചതും. ഇപ്പോൾ താരത്തിന് നേരെ ട്രോളുകൾ ആണ് ഉയരുന്നത്.

Kudumbavilakku
Kudumbavilakku
‘ഒരു സീരിയലില്‍ കൂടി വളരെ വിദഗ്ദ്ധമായി താന്‍ ഉദ്ഘാടനത്തിന് വാങ്ങുന്ന തുക അഞ്ച് ലക്ഷം ആണ് എന്ന് നാട്ടുകാരെ അറിയിച്ച ആ ബുദ്ധി പൊളിയാണ് മച്ചാനെ’, ‘കാര്യം സുമിത്രേച്ചിയുടെ സുമിത്രാസ് ഉദ്ഘാടനം ചെയ്ത് അമ്മയേയും അമ്മാമ്മയേയും ഒക്കെ സന്തോഷിപ്പിച്ചെങ്കിലും എന്റെ ഹൃദയം തകര്‍ത്തു കളഞ്ഞത് വേദിക ആന്റിയുടെ ആ നില്‍പ്പ് ആണ്. ‘സുമിത്ര ചേച്ചിയുടെ കടയില്‍ പോയതുകൊണ്ട് രക്ഷപെട്ടു. അല്ലെങ്കില്‍ കുറെ അമ്മമാരുടെ ശാപം കിട്ടുമായിരിന്നു’ എന്നിങ്ങനെയാണ് ചില കമന്റുകള്‍. കാശ് വാങ്ങിയിട്ടുണ്ടെങ്കില്‍ പോയ് ഉദ്ഘാടനം ചെയ്യണം മിഷ്ടര്‍. ജസ്റ്റിസ് ഫോര്‍ വേദിക ആന്റി’, ‘അജു ചേട്ടന്റെ ഇതിലും വലിയ എന്‍ട്രി ആരും ഇന്നുവരെ കണ്ടിട്ടില്ല തുടങ്ങി നിരവധി കമെന്റുകൾ ആണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.