സ്റ്റീഫൻ നടുമ്പള്ളി ആവാൻ നോക്കല്ലെ…പണിപാളും, ഇത് ലാലേട്ടനാണ്….; അഞ്ചടി പൊക്കത്തിൽ കാൽ ചവിട്ടി മോഹൻലാൽ,ബെഞ്ചിൽ ചവിട്ടിയ ചിരഞ്ജീവിയ്ക്ക് ട്രോളുകളുടെ പെരുമഴ

മോഹൻലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ലൂസിഫർ. ചിത്രത്തിന്‌റെ തെലുങ്ക് റീമേക്കായ ഗോഡ് ഫാദർ പ്രദർശനത്തിന് ഒരുങ്ങുകയാണ്. എന്നാൽ ചിത്രത്തിന്റെ ആദ്യ ടീസറിനു ലഭിച്ചിരുക്കുന്ന ട്രോളുകൾക്ക് പിന്നലെ…

മോഹൻലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ലൂസിഫർ. ചിത്രത്തിന്‌റെ തെലുങ്ക് റീമേക്കായ ഗോഡ് ഫാദർ പ്രദർശനത്തിന് ഒരുങ്ങുകയാണ്. എന്നാൽ ചിത്രത്തിന്റെ ആദ്യ ടീസറിനു ലഭിച്ചിരുക്കുന്ന ട്രോളുകൾക്ക് പിന്നലെ സിനിംയുടെ ട്രെയിലറിനും ട്രോളുകളുടെ പെരുമഴയാണ്.

മലയാളത്തിൽ സ്റ്റീഫൻ നടുമ്പള്ളിയായി എത്തിയത മോഹൻലാലിന്റെ കഥാപാത്രമായി തെലുങ്കിൽ എത്തുന്നത് ചിരഞ്ജീവിയാണ്. സിനിമയിൽ മോഹൻലാലിനെ അനുകരിച്ച ചിരഞ്ജീവിയെ വെറുടെ വിടാൻ ട്രോളന്മാർ തയ്യാറല്ല.അഞ്ചടി പൊക്കത്തിൽ കാൽ ചവിട്ടി മോഹൻലാലിനെയാണ് മലയാളത്തിൽ കണ്ടതെങ്രിൽ ബെഞ്ചിൽ ചവിട്ടിയ ചിരഞ്ജീവിയെയാണ് നമുക്ക് ഗോഡ് ഫാദറിൽ കാണാൻ കഴിയുക.

ലലേട്ടനെ അനുകരിക്കരുത്, ചില ആക്ഷൻരംഗങ്ങൾമോഹൻലാലിനു മാത്രമേ ചെയ്യാൻ കഴിയുള്ളു.. മെഗാസ്റ്റാറൊക്കെ ആണെങ്കിലും ഇതൊന്നും അങ്ങനെയങ്ങ് കൂട്ടിയാൽ കൂടില്ല, സ്റ്റീഫൻ നടുമ്പള്ളി ആവാൻ നോക്കല്ലെ…പണിപാളും.. അങ്ങനെ പോവുന്നു ട്രോളുകൾ.സോഷ്യൽ മീഡിയയിൽ എല്ലാ സിനിമ പേജുകളും ഈ മീം കൊണ്ടു നിറയുകയാണ്. കൂടാതെ ചില സിനിമാ താരങ്ങളും ഈ മീം പങ്കുവെച്ചിട്ടുണ്ട്.