ദീപികയും രണ്‍വീറും വേര്‍പിരിയുന്നുവോ? വൈറലായി ട്വീറ്റ്

ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ബോളിവുഡ് താരങ്ങളായ ദീപികയും രണ്‍വീറും വിവാഹിതരായത്. എന്നാലിതാ ഇരുവരും വേര്‍പിരിയാനൊരുങ്ങുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. രണ്‍വീറിന്റെയും ദീപികയുടെയും വിവാഹത്തിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ ആരാധകരെ ഞെട്ടിച്ചു.…

ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ബോളിവുഡ് താരങ്ങളായ ദീപികയും രണ്‍വീറും വിവാഹിതരായത്. എന്നാലിതാ ഇരുവരും വേര്‍പിരിയാനൊരുങ്ങുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

രണ്‍വീറിന്റെയും ദീപികയുടെയും വിവാഹത്തിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ ആരാധകരെ ഞെട്ടിച്ചു. സ്വയം പ്രഖ്യാപിത ചലച്ചിത്ര നിരൂപകനും വിദേശ സെന്‍സര്‍ ബോര്‍ഡ് അംഗവുമായ ഉമൈര്‍ സന്ധു, ”രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും തമ്മില്‍ എല്ലാം ശരിയല്ല” എന്ന് ട്വീറ്റ് ചെയ്തതിന് ശേഷമാണ് ഈ അഭ്യൂഹങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.

ദീപിക പദുക്കോണിനെ ‘അസ്വസ്ഥത’ കാരണം മുംബൈയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ വൈറലായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ട്വീറ്റ് ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത്.

എന്നാല്‍ തങ്ങള്‍ക്കിടയില്‍ യാതൊരു പ്രശ്നവും ഇല്ലെന്നാണ് രണ്‍വീര്‍ വ്യക്തമാക്കുന്നത്. ദീപികയെ കണ്ടപ്പോള്‍ തന്നെ പ്രണയം തോന്നിയതിനെ കുറിച്ചാണ് രണ്‍വീര്‍ ഈ അടുത്തൊരു പരിപാടിയില്‍ തുറന്നു പറഞ്ഞത്. താനും ദീപികയും പത്ത് വര്‍ഷമായി ഒരുമിച്ചുണ്ടെന്നും താന്‍ ദീപികയെ വളരെയധികം ബഹുമാനിക്കുന്നുണ്ടെന്നുമാണ് രണ്‍വീര്‍ പറഞ്ഞത്. അധികം വൈകാതെ തന്നെ തങ്ങളെ വീണ്ടും സ്‌ക്രീനില്‍ ഒരുമിച്ച് കാണാമെന്നും രണ്‍വീര്‍ പറഞ്ഞു.

https://twitter.com/rs____321/status/1574763645581533184?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1574763645581533184%7Ctwgr%5Ee57324ab984d2fe4bd64b0ea0b4c5d1c9c8f8495%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.siasat.com%2Ftrouble-in-deepika-padukone-ranveer-singhs-marriage-2423722%2F