എങ്ങും എവിടെയും ടര്‍ബോ ആവേശം! പിള്ളേരെല്ലാം വൻ ആവേശത്തിൽ, കട്ടൗട്ട് വയ്ക്കുന്ന വീഡിയോ വൈറൽ

മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ വൈശാഖ് ചിത്രം ടര്‍ബോയ്ക്കായി കട്ട വെയിറ്റിംഗിലാണ് ആരാധകര്‍. ടർബോയുടെ ട്രെയിലർ പുറത്ത് വന്നതോടെ ആവേശം ഇരട്ടിയായിട്ടുണ്ട്. റിലീസിനോട് അനുബന്ധിച്ച് വമ്പൻ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്‍റെ ഒരിക്കങ്ങളുടെ വീഡിയോകൾ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

മമ്മൂട്ടിയുടെ കട്ടൗട്ട് വയ്ക്കുന്ന ഒരു കൂട്ടം ആരാധകരുടെ വീഡിയോ ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. കൊല്ലത്താണ് സംഭവം. മമ്മൂട്ടിയുടെ ടർബോ ലുക്കിലുള്ള കൂറ്റർ കട്ടൗട്ട് വയ്ക്കുന്നത് താളമേള അകമ്പടികളോടെയാണ്. “കട്ടൗട്ട് പോലും പിള്ളേർ കയറ്റുന്നത് ബാൻഡിന്റെ അകമ്പടിയോടെ ആണ്…അപ്പോ റിലീസ്‌ ഡേ ഒന്ന് ഓർത്ത് നോക്ക്..”, എന്ന കുറിപ്പോടെയാണ് സോഷ്യൽ മീഡിയയിൽ വീഡിയോകൾ പ്രചരിക്കുന്നത്. മെയ് 23നാണ് ടർബോ തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.