ടെലിവിഷന്‍ നടന്‍ സിദ്ധാന്ത് വീര്‍ സൂര്യവംശി അന്തരിച്ചു; താരത്തിന്റെ അവസാന സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലാകുന്നു

ടെലിവിഷന്‍ നടന്‍ സിദ്ധാന്ത് വീര്‍ സൂര്യവംശി അന്തരിച്ചു. 46 വയസായിരുന്നു. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു താരം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ വിയോഗ വാര്‍ത്ത കേട്ട ഞെട്ടലിലാണ് ആരാധകര്‍. നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തിയത്.

അടുത്തിടെ തന്റെ പേര് ആനന്ദ് എന്നതില്‍ നിന്ന് സിദ്ധാന്ത് എന്നാക്കിയ നടന്‍ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിരുന്നു. സെപ്തംബര്‍ 23-നാണ് നടന്‍ അവസാനമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരിക്കുന്നത്. നടന്റെ സ്ലോ-മോഷന്‍ വീഡിയോയാണിത്. സിദ്ധാന്ത് ഒരു ഫിറ്റ്‌നസ് പ്രേമിയാണ്.

സിദ്ധാന്ത് അടുത്തിടെ മകളുടെ 18-ാം ജന്മദിനം ആഘോഷിച്ചിരുന്നു. സിദ്ധാന്ത് തന്റെ മകളായ ദിസയുടെ 18-ാം ജന്മദിനം സെപ്തംബര്‍ 10-നാണ് ആഘോഷിച്ചത്. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ അദ്ദേഹം പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സിദ്ധാന്തിനെ മുമ്പ് ആനന്ദ് എന്നാണ് വിളിച്ചിരുന്നത്. അദ്ദേഹം അടുത്തിടെ തന്റെ പേര് സിദ്ധാന്ത് വീര്‍ സൂര്യവംശി എന്നാക്കി മാറ്റിയിരുന്നു. കണ്‍ട്രോള്‍ റൂം, സിദ്ദി ദില്‍ മാനേ നാ, ക്യൂന്‍ റിഷ്ടണ്‍ മേ കട്ടി ബട്ടി തുടങ്ങിയ ടിവി ഷോകളില്‍ അഭിനയിച്ചിട്ടുണ്ട്.

ടെലിവിഷന്‍ ലോകത്തെ ജനപ്രിയ മുഖമായിരുന്നു സിദ്ധാന്ത് വീര്‍ സൂര്യവംശി. നിരവധി ഹിറ്റ് ടിവി ഷോകളില്‍ താരം പ്രവര്‍ത്തിച്ചു. അവയില്‍ ചിലത് കുസും, കസൗതി സിന്ദഗി കേ, മംമ്ത, കൃഷ്ണ അര്‍ജുന്‍, ഭാഗ്യവിധാത, വിരുദ്ധ്, സൂര്യപുത്ര കര്‍ണ്‍, വാരിസ് തുടങ്ങിയവയാണ്. മോഡലായ അലസിയ റൗട്ടിനെയാണ് താരം വിവാഹം കഴിച്ചത്. നേരത്തെ മാധ്യമ പ്രവര്‍ത്തകയായ ഇറ ചൗധരിയെ വിവാഹം കഴിച്ചിരുന്നു. അദ്ദേഹത്തിന് ആദ്യ ഭാര്യയില്‍ ദിസ എന്ന മകളുണ്ട്, ഭാര്യ അലസിയയ്ക്ക് ആദ്യ വിവാഹത്തില്‍ നിന്ന് ഒരു മകനുമുണ്ട്.

Gargi