അജയ് ദേവഗണിനെ ആളുമാറി ചീത്ത വിളിച്ച് ആരാധകന്‍: പ്രതികരണവുമായി താരം

കഴിഞ്ഞ കുറച്ച് നാളുകളായി ബോളിവുഡിനെ മികച്ച സിനിമാ താരങ്ങള്‍ക്കും സമൂഹ മാധ്യമങ്ങളില്‍ പൊങ്കാലയാണ്. മാന്‍ മസാല പോലുള്ള ലഹരി വസ്തുക്കളുടെ പരസ്യത്തില്‍ കോടികള്‍ വാങ്ങി അഭിനയിക്കുകയും, പൊതു ചടങ്ങുകളിലും മറ്റും ആരോഗ്യ സംരക്ഷണത്തെയും പാരമ്പര്യത്തെയുമൊക്കെ…

കഴിഞ്ഞ കുറച്ച് നാളുകളായി ബോളിവുഡിനെ മികച്ച സിനിമാ താരങ്ങള്‍ക്കും സമൂഹ മാധ്യമങ്ങളില്‍ പൊങ്കാലയാണ്. മാന്‍ മസാല പോലുള്ള ലഹരി വസ്തുക്കളുടെ പരസ്യത്തില്‍ കോടികള്‍ വാങ്ങി അഭിനയിക്കുകയും, പൊതു ചടങ്ങുകളിലും മറ്റും ആരോഗ്യ സംരക്ഷണത്തെയും പാരമ്പര്യത്തെയുമൊക്കെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുകയും എന്നാല്‍ പണം വാങ്ങി ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുകയും വഴി എന്ത് സന്ദേശമാണ് താരങ്ങള്‍ രാജ്യത്തിന് പകര്‍ന്ന് തരുന്നത് എന്നാണ് പലരും ചോദിക്കുന്നത്.

താരങ്ങളെ വ്യക്തിപരമായി ചോദ്യം ചെയ്ത് ആരാധകരും പരസ്യമായി രംഗത്തെത്തി. ഇതില്‍ ഒരു ആരാധകനാണ് ഇഷ്ട താരത്തെ ആളുമാറി ചീത്ത വിളിച്ച് പുലിവാല് പിടിച്ചിരിക്കുന്നത്.

സുനില്‍ ഷെട്ടി ആണെന്ന് കരുതി അജയ് ദേവഗണിനെ ആളുമായി ടാഗ് ചെയ്തുകൊണ്ടായിരുന്നു ആരാധകന്‍ രോഷം പ്രകടിപ്പിച്ചത്. ഷാരൂഖ് ഖാനെയും അക്ഷയ് കുമാറിനെയും അടക്കം ടാഗ് ചെയ്ത പോസ്റ്റില്‍ ‘ഹൈവേയില്‍ പാന്‍ മസാല പരസ്യം കണ്ടു. രാജ്യത്തെ തെറ്റായ ദിശയില്‍ നയിക്കരുത്. ദയവായി ഇന്ത്യയെ ക്യാന്‍സര്‍ രാഷ്ട്രമാക്കരുത്’ എന്നായിരുന്നു ആരാധകന്റെ ട്വീറ്റ്.

Ajay Devgan

എന്നാല്‍ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട സുനില്‍ ഷെട്ടി പ്രതികരണവുമായി രംഗത്തെത്തി. ഒന്നുകില്‍ കണ്ണട ഉപയോഗിക്കുക, അല്ലെങ്കില്‍ ഉള്ളത് മാറ്റുക എന്നായിരുന്നു താരത്തിന്റെ മറുപടി കമന്റ്. ഇതോടെ ആരാധകന് താന്‍ ഉദ്ദേശിച്ച ആെള മാറിയതായി മനസ്സിലായി.

സ്വന്തം തെറ്റ് മനസ്സിലാക്കിയ ആരാധകന്‍, താന്‍ അജയ് ദേവഗണിനെ ആയിരുന്നു ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കി. താന്‍ സുനില്‍ ഷെട്ടിയുടെ ആരാധകന്‍ ആണെന്നും എപ്പോഴും താങ്കളുടെ പേരാണ് മനസ്സില്‍ ആദ്യം വരുന്നതെന്നും ക്ഷമ ചോദിക്കുന്നതായും ആരാധകന്‍ കുറിച്ചതോടെ ആരാധകന് പറ്റിയ കൈപ്പിഴ ക്ഷമിച്ചുകൊണ്ട് സുനില്‍ ഷെട്ടിയും രംഗത്തെത്തി.

പ്രശസ്ത ബോളിവുഡ് താരമാണ് അജയ് ദേവഗണ്‍.  ബോളിവുഡിലെ തന്നെ ഒരു മികച്ച നടിയായിരുന്ന കാജോളിനെ 1999 ഫെബ്രുവരി 4 ന് വിവാഹം ചെയ്തു. സിനിമ ജീവിതം ആരംഭിച്ചത് 1991-ല്‍ ഫൂല്‍ ഓര്‍ കാണ്ടെ എന്ന ചിത്രത്തിലൂടെയായിരുന്നു. ഇതിലെ പ്രകടനം അദ്ദേഹത്തിന് മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയര്‍ പുരസ്‌കാരം നേടിക്കൊടുത്തു. അജയ് ദേവഗണിന്റെ പിതാവ് വീരു ദേവഗണ്‍ ഹിന്ദി സിനിമയില്‍ ഒരു സംഘട്ടന സംവിധായകനാണ്.