ഒരു ടോയ്ലറ്റില്‍ രണ്ട് ക്ലോസറ്റ്; പണം പാഴാക്കാനായി ഓരോ പണി കാണിക്കുന്നുവെന്ന് നാട്ടുകാര്‍

ഒരു ടോയ്ലറ്റില്‍ ഒരേ സമയം രണ്ടു പേര്‍ക്ക് ഇരിക്കാന്‍ സൗകര്യം ഒരുക്കുന്ന തരത്തില്‍ ടോയ്ലറ്റ്. കോയമ്പത്തൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച ടോയ്‌ലറ്റാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. കോയമ്പത്തൂര്‍ അമ്മന്‍കുളം ഏരിയയില്‍ നിര്‍മിച്ച കമ്യൂണിറ്റി ടോയ്‌ലറ്റ് കോംപ്ലക്‌സിലാണ്…

ഒരു ടോയ്ലറ്റില്‍ ഒരേ സമയം രണ്ടു പേര്‍ക്ക് ഇരിക്കാന്‍ സൗകര്യം ഒരുക്കുന്ന തരത്തില്‍ ടോയ്ലറ്റ്. കോയമ്പത്തൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച ടോയ്‌ലറ്റാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്.

കോയമ്പത്തൂര്‍ അമ്മന്‍കുളം ഏരിയയില്‍ നിര്‍മിച്ച കമ്യൂണിറ്റി ടോയ്‌ലറ്റ് കോംപ്ലക്‌സിലാണ് ഒരു ശുചിമുറിയില്‍ തന്നെ രണ്ടു ടോയ്ലറ്റ് നിര്‍മ്മിച്ചത്. ഒരു ശൗചാലയത്തില്‍ രണ്ടുപേര്‍ ചേര്‍ന്ന് ഇരുന്ന് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലായിരുന്നു ടോയ്ലറ്റ് നിര്‍മ്മാണം. കോയമ്പത്തൂര്‍ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കരാറുകാരും അനാസ്ഥ കാണിച്ച് കോര്‍പ്പറേഷന്റെ ഫണ്ട് പാഴാക്കുന്നതായും വിമര്‍ശനം ഉയരുന്നിട്ടുണ്ട്. പണം പാഴാക്കാനായി ഓരോ പണി കാണിക്കുകയാണ് കോര്‍പ്പറേഷനെന്നാണ് നാട്ടുക്കാര്‍ പറയുന്നത്. വാതിലുകളില്ലാതെ നിര്‍മിച്ചതിനാല്‍ ആരും ഉപയോഗിച്ചിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.