മുതിര്‍ന്നവര്‍ കാണിക്കാത്ത ദയ ഈ കുരുന്നുകള്‍ കാണിച്ചപ്പോള്‍ വീഡിയോ വൈറലായി

പലപ്പോഴും നിഷ്‌കളങ്കരായ കുട്ടികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള രണ്ട് കുട്ടികളുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

വഴിയില്‍ കണ്ട പഴക്കച്ചവടക്കാരിയെ സഹായിക്കുന്ന രണ്ട് കുട്ടികളുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. പഴങ്ങള്‍ കയറ്റിയ ഉന്തുവണ്ടി തള്ളാന്‍ ഒരു സ്ത്രീ പാടുപെടുന്നത് വീഡിയോയില്‍ കാണാം. വണ്ടിയില്‍ അവരുടെ കുഞ്ഞുമുണ്ട്. വണ്ടി തള്ളാനാകാതെ വലയുന്ന ഇവരെ സഹായിക്കാനായി എത്തുകയാണ് രണ്ട് സ്‌കൂള്‍ കുട്ടികള്‍.

ഒരു കുത്തനെയുള്ള കയറ്റത്തില്‍ വണ്ടി തള്ളാന്‍ സ്ത്രീ ബുദ്ധിമുട്ടുന്നത് പലരും കണ്ടെങ്കിലും ആരും സഹായിക്കാനായി മുന്നോട്ട് വരുന്നതേയില്ല. ഇവരെ നോക്കി രണ്ട് സ്ത്രീകള്‍ നടന്നു നീങ്ങുന്നത് കാണാം. പക്ഷേ ഈ കുട്ടികള്‍ അവരുടെ ബുദ്ധിമുട്ട് കാണുമ്പോള്‍ വണ്ടി തള്ളിക്കയറ്റാന്‍ അവരെ സഹായിക്കുകയാണ്. ആണ്‍കുട്ടി മുകളില്‍ നിന്ന് വണ്ടി വലിക്കുമ്പോള്‍, പെണ്‍കുട്ടി വണ്ടി മുകളിലേക്ക് തള്ളുകയാണ്. അങ്ങനെ നിഷ്പ്രയാസം വണ്ടി തള്ളി അവര്‍ മുകളിലെത്തിച്ചു കുട്ടികളുടെ നല്ല മനസിനും പ്രവര്‍ത്തിയ്ക്കുമുള്ള പ്രതിഫലമായി അവര്‍ കുട്ടികള്‍ക്ക് ഓരോ വാഴപ്പഴം നല്‍കുകയാണ്. വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളുമായെത്തിയത്.

Previous article‘ഖല്‍ബിലെ ഹൂറി’, ഉണ്ണി മുകുന്ദന്‍ പാടിയ ഷെഫീക്കിന്റെ സന്തോഷത്തിലെ വീഡിയോ ഗാനമെത്തി
Next articleരാജീവനെ മാത്രമേ താൻ കണ്ടുള്ളു അവിടെ ചാക്കോച്ചൻ ഇല്ല  പ്രിയ ചാക്കോച്ചൻ!!