വിമാനത്തിനുള്ളില്‍ എയര്‍ഹോസ്റ്റസിന്റെ കിടിലന്‍ നൃത്തം; അമ്പരന്ന് സോഷ്യല്‍ മീഡിയ

സ്പൈസ് ജെറ്റ് എയര്‍ ഹോസ്റ്റസ് വീണ്ടും സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ്. സ്പൈസ് ജെറ്റ് ജീവനക്കാരിയായ ഉമ മീനാക്ഷി വിമാനത്തിനുള്ളില്‍ നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 1998ല്‍ പുറത്തിറങ്ങിയ ദുല്‍ഹി രാജ എന്ന…

സ്പൈസ് ജെറ്റ് എയര്‍ ഹോസ്റ്റസ് വീണ്ടും സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ്. സ്പൈസ് ജെറ്റ് ജീവനക്കാരിയായ ഉമ മീനാക്ഷി വിമാനത്തിനുള്ളില്‍ നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

1998ല്‍ പുറത്തിറങ്ങിയ ദുല്‍ഹി രാജ എന്ന ചിത്രത്തിലെ ലഡ്കി ദീവാനി ലഗേ എന്ന ഗാനവുമായാണ് ഉമ ഇത്തവണ എത്തിയിരിക്കുന്നത്. എയര്‍ ഹോസ്റ്റസ് യൂണിഫോമില്‍ വിമാനത്തിനുള്ളിലാണ് ഉമയുടെ ഗംഭീര നൃത്തം. ചുണ്ടില്‍ ചെറുപുഞ്ചിരിയുമായി പാട്ടിനൊപ്പം ചുവടുവെക്കുന്ന വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ക്യാബിന്‍ ക്രൂ അംഗങ്ങളില്‍ ഒരാളാണ് വീഡിയോ പകര്‍ത്തിയത്.

ഗോവിന്ദയും രവീണ ടണ്ടനും അഭിനയിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഉദിത് നാരായണ്‍ ആണ്. നിമിഷങ്ങള്‍ക്കകം നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്യുന്നത്. അടിപൊളി, ഗംഭീരം എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. നേരത്തെ വിമാനത്തിനുള്ളില്‍ നൃത്തം ചെയ്യുന്ന വീഡിയോ ഉമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. മുതിര്‍ന്ന ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് കൂടിയായ ഉമയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ നിരവധി ഫോളോവേഴ്സ് ഉണ്ട്.

നേരത്തെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഒരു സംഘം എയര്‍ഹോസ്റ്റസുമാര്‍ നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബംഗാളി നടി മോനാമി ഗോഷിനൊപ്പം എയര്‍ ഹോസ്റ്റസുമാര്‍ നൃത്തം ചെയ്തു. ചുവപ്പും കറുപ്പും യൂണിഫോം ധരിച്ച് ഇവര്‍ അവതരിപ്പിച്ച നൃത്തം ഏറെ ശ്രദ്ധേയമായിരുന്നു. ബെലാശുരു എന്ന ബംഗാളി സിനിമയിലെ ‘ടപ്പാ ടിനി’ എന്ന ഗാനമാണ് അവര്‍ ആലപിച്ചത്.

 

View this post on Instagram

 

A post shared by UMA MEENAKSHI (@yamtha.uma)