എല്ലാം ഒന്ന് ശരിയായി വരുവായിരുന്നു, എന്നാൽ യാഥാർത്യം മറ്റൊന്നാണ്!

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത വാനംപാടി എന്ന പരമ്പരയിൽ കൂടി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ഉമാ നായർ. പരമ്പരയിൽ നിർമ്മല എന്നാ കഥാപാത്രത്തെ ആയിരുന്നു താരം അവതരിപ്പിച്ചത്.വളരെ മികച്ച പ്രേക്ഷക പ്രതികരണം ആണ് ഉമ…

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത വാനംപാടി എന്ന പരമ്പരയിൽ കൂടി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ഉമാ നായർ. പരമ്പരയിൽ നിർമ്മല എന്നാ കഥാപാത്രത്തെ ആയിരുന്നു താരം അവതരിപ്പിച്ചത്.വളരെ മികച്ച പ്രേക്ഷക പ്രതികരണം ആണ് ഉമ അവതരിപ്പിച്ച കഥാപാത്രത്തിന് ലഭിച്ചത്. പരമ്പര അവസാനിച്ചെങ്കിലും മറ്റ് പരമ്പരകളിൽ കൂടെ ഇപ്പോഴും പ്രേഷകരുടെ മുന്നിൽ എത്താറുണ്ട് താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുമുണ്ട്. ഇപ്പോൾ ലോക്ക്ഡൗൺ സീരിയൽ മേഖലയെയും തങ്ങളുടെ തൊഴിലിനേയും എത്രത്തോളം ബാധിച്ചു എന്ന് തുറന്ന് പറയുകയാണ് ഉമ നായർ.

ഒരു ലോക്ക്ഡൗൺ കഴിഞ്ഞതിനു ശേഷം കാര്യങ്ങൾ ഒക്കെ പഴയത് പോലെ ആയി വരുന്നതേ ഉള്ളു. യെങ്കിലും ഇന്നും പഴയത് പോലെ പൂർണ്ണമായി മാറി എന്ന് പറയാനും കഴിയില്ല. ഈ സാഹചര്യത്തിൽ ഇപ്പോഴത്തെ അവസ്ഥയെ ഭയക്കുകയാണ് എല്ലാവരും. സാദാരണക്കാരനെ സംബന്ധിച്ചിടത്തോളം ഇനിയും ഒരു ലോക്ക്ഡൗൺ കൂടി ഞങ്ങൾക്ക് താങ്ങാൻ കഴിയില്ല എന്നതാണ് സത്യം. സിനിമ മേഖല ആണെങ്കിലും സീരിയൽ മേഖല ആണെങ്കിലും എല്ലാം ഒന്ന് പതുക്കെ പതുക്കെ പഴയത് പോലെ ആയി വരുകയായിരുന്നു. ഇത് ഇങ്ങനെ മുന്നോട് പോയാൽ കോവിഡിനെക്കാൾ കൂടുതൽ ആളുകൾക്ക് ജീവൻ നഷ്ടപ്പെടാൻ പോകുന്നത് സാമ്പത്തിക പ്രതിസന്ധി മൂലവും വിഷാദരോഗം മൂലവും ആയിരിക്കും.

ലോക്ക്ഡൗണിന് ശേഷം സീരിയലിൽ ജോലിയുടെ രീതികൾക്ക് തന്നെ ഒരുപാട് മാറ്റങ്ങൾ ആണ് ഉണ്ടായത്. ഇപ്പോള്‍ ഓരോ ആര്‍ട്ടിസ്റ്റിനും കിട്ടുന്ന വര്‍ക്കിംഗ് ദിവസങ്ങള്‍ കുറഞ്ഞു. കിട്ടുന്ന ദിവസം കൊണ്ട് ഒരു ആർട്ടിസ്റ്റിനെ കൊണ്ട് മാക്സിമം ജോലി ചെയ്യിക്കുക എന്നതാണ് എല്ലാവരും ചെയ്യുന്നത്.ഇത് മാത്രമല്ല, ഇപ്പോഴും പ്രതിഫലം പോലും ശരിയായി ലഭിച്ച് തുടങ്ങിയിട്ടില്ല. എല്ലാം പതുക്കെ ശരിയായി വരുകയായിരുന്നു. അപ്പോഴാണ് വീണ്ടും പ്രതിസന്ധി ഉണ്ടായിരിക്കുന്നത്.