ചേട്ടാ തുടയില്‍ ഒരു ടാറ്റൂ വേഗം ഇട്ടിട്ടു വാ എന്നിട്ട് ആ ചേച്ചീടെ അടുത്ത് ചെന്ന് ഇതുപോലെ നില്ല്; എന്ന് യുവാവ് വായടപ്പിച്ച് താരം

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതമായ താരമാണ് ഉമാ നായർ, സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങളിലൊരാളാണ് ഉമ നായര്‍. . ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഉമ നായര്‍ വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. വാനമ്ബാടി സീരിയലില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു…

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതമായ താരമാണ് ഉമാ നായർ, സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങളിലൊരാളാണ് ഉമ നായര്‍. . ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഉമ നായര്‍ വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. വാനമ്ബാടി സീരിയലില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു നേരത്തെ താരമെത്തിയത്.  ഇപ്പോൾ താൻ ടാറ്റൂ അടിച്ചതിന്റെ പുതിയ ചിത്രം പങ്കുവെച്ച് ഉമ എത്തിയിരിക്കുകയാണ്. ”ടാറ്റൂ ആര്‍ട് ഒരുപാട് ഇഷ്ടമായിരുന്നു. ഒപ്പം പേടിയും. എനിക്ക് ധൈര്യം തന്നത് ടാറ്റൂ പ്രേമി ആയ പ്രിയപ്പെട്ട സായ് കിരണ്‍ ആയിരുന്നു. ലൗവ് യു സായ്”- എന്ന അടിക്കുറിപ്പോടെയാണ്‌ ഉമ ചിത്രം പങ്കുവെച്ചത്.

നിരവധി ആളുകൾ ചിത്രത്തിന് കമെന്റുമായി എത്തി എന്നാൽ ഒരാൾ ‘ചേട്ടാ തുടയില്‍ ഒരു ടാറ്റൂ വേഗം ഇട്ടിട്ടു വാ. എന്നിട്ട് ആ ചേച്ചീടെ അടുത്ത് ചെന്ന് ഇതുപോലെ നില്ല്’ എന്ന രീതിയിലുള്ള ഒരു മോശം കമെന്റുമായി ഉമ്മയുടെ ചിത്രത്തിന് താഴെ എത്തി, എന്നാൽ അയാളുടെ വായടപ്പിക്കുന്ന രീതിയിലുള്ള മറുപടിയാണ് ഉമാ നൽകിയത്

”മോന് കണ്ടിട്ട് അങ്ങ് സഹിക്കുന്നില്ല അല്ലേ. പോട്ടെ സാരമില്ല. ഈ അസുഖത്തിന് ഇപ്പോ നല്ല ചികിത്സ കേരളത്തില്‍ ഉണ്ട്” ഉമ കുറിച്ചു. വ്യാജ ഐഡിക്കും മോശം കമന്റ്‌സിനും ഒരുപാട് മറുപടി കൊടുക്കേണ്ടി വരും. ഒക്കെ ആണോ ? എന്നും മറ്റൊരു കമന്റിലൂടെ താരം ചോദിച്ചു. ഇപ്പോൾ പരമ്പര അതിന്റെ ക്ലൈമാക്സിലേക്ക് എത്തിയിരിക്കുകയാണ്, അതിന്റെ സങ്കടത്തിൽ ആണ് താരങ്ങൾ എല്ലാം, ഞങ്ങൾ എല്ലാവരെയും മിസ് ചെയ്യും എന്നും പരമ്പര താരങ്ങൾ നേരത്തെ അറിയിച്ചിരുന്നു.