August 4, 2020, 1:42 AM
മലയാളം ന്യൂസ് പോർട്ടൽ
Current Affairs News

ഉംപുന്‍ അതിതീവ്ര ചുഴലി കൊടുങ്കാറ്റായി മാറും !! വീശുന്നത് 200 കിമീ വേഗത്തിൽ

umpun

ഉംപുന്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്നും അടുത്ത ആറ് മണിക്കൂറിനുള്ളില്‍ ഇത് അതിതീവ്ര ചുഴലി കൊടുങ്കാറ്റാകുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇത് ബുധനാഴ്ചയോടെ ഇന്ത്യന്‍ തീരം തൊടുമെന്നാണ് കണക്കുകൂട്ടുന്നത്. ഒഡിഷ, പശ്ചിമബംഗാള്‍ തീരങ്ങളില്‍ ശക്തിയായ മഴയും കാറ്റുമുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 200 കി.മി.വേഗതയുള്ള കാറ്റിനും രൂക്ഷമായ കടലാക്രമണത്തിനും സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ കപ്പല്‍, ബോട്ട്, വള്ളം എന്നിവ ഇറക്കുന്നത് നിരോധിച്ചു.

ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ കേരളത്തിലും പരക്കെ മഴ ലഭിക്കും. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളിലും ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തില്‍ കനത്ത മഴയും കാറ്റുമുണ്ടാകും. ഒഡിഷയിലെ പാരാദ്വീപിന് 870 കിലോമീറ്റര്‍ തെക്കും പശ്ചിമബംഗാളിന്‍റെ ദിഖയുടെ 1110 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറും ഭാഗത്തായാണ് ഇപ്പോള്‍ ചുഴലിക്കാറ്റുള്ളത്. ഉത്തര ഒഡീഷയിലും ബംഗാളിലെ 24 പര്‍ഗാനാസ്, കൊല്‍ക്കത്ത ജില്ലകള്‍ ഉള്‍പ്പെടെയുള്ള തീരദേശ മേഖല കളിലും നിന്ന് ജനങ്ങളെ ഒഴിപ്പിക്കാന്‍ കാലാവസ്ഥാ വകുപ്പ് നിര്‍ദേശം നല്‍കി.

കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ ഞായറാഴ് രാത്രി തെക്കന്‍ ജില്ലകളില്‍ ഉള്‍പ്പടെ ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. ഇന്ന് ഒമ്ബത് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും ലക്ഷദ്വീപിലും ഇന്ന് യെല്ലോ അലേര്‍ട്ട് ആണ്. ഒഡീഷയില്‍ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ പ്രത്യേകസംഘത്തെ നിയോഗിച്ചാണ് രക്ഷാദൗത്യത്തിനും മുന്നൊരുക്കങ്ങള്‍ക്കും മുഖ്യമന്ത്രി നവീന്‍ പട്നായിക് നേതൃത്വം നല്‍കുന്നത്.

“ഈ വര്‍ഷം കൊറോണവൈറസിന്‍റെ ഭീഷണി കൂടി നിലനില്‍ക്കുന്നതിനാല്‍ ആളുകളെ ഒരുകാരണവശാലും കൂട്ടത്തോടെ പാര്‍പ്പിക്കാനാകില്ല. സാമൂഹിക അകലം പാലിച്ച്‌ ആളുകളെ താമസിപ്പിക്കാനാകുന്ന തരത്തില്‍ വലിയ താത്കാലിക രക്ഷാകേന്ദ്രങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. മിക്കവയും സ്കൂള്‍, കോളേജ് കെട്ടിടങ്ങളാണ്,” ഒഡിഷയിലെ ദുരിതാശ്വാസപ്രവ‍ര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സ്പെഷ്യല്‍ ഓഫീസര്‍ പ്രദീപ് ജെന അറിയിച്ചു.

തമിഴ്‌നാട്ടില്‍ ഉഷ്‌ണതരംഗം സൃഷ്‌ടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ സാധാരണ നിലയിലുള്ള ചൂട് ചുഴലിക്കാറ്റിന്റെ വരവോടെ ഉയര്‍ന്നേക്കാം. ചെന്നൈയില്‍ ചൂട് 43 ഡിഗ്രി വരെ ഉയരാനുള്ള സാധ്യതയുണ്ട്. ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നതിന്റെ ഭാഗമായി ശക്തിയായ മഴ ലഭിക്കാനുള്ള സാധ്യതകളും കാലാവസ്ഥ നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല.

Related posts

65 വയസ്സുള്ള നിർമ്മാതാവ് ടോപ് ഊരാൻ ആവശ്യപ്പെട്ടു, നടിയുടെ വെളിപ്പെടുത്തൽ

WebDesk4

മദ്യലഹരിയില്‍ മുത്തച്ഛന്‍ 11 മാസം പ്രായമുള്ള കൊച്ചുമകനെ അടുപ്പില്‍ വെച്ച് ചുട്ട്കൊന്നു..

WebDesk

അവരെത്തി !! ബിഗ്ഗ് ബോസ്സിൽ ഇനി ചെറിയ കളികൾ അല്ല!! കളികൾ വേറെ ലെവൽ !!!

WebDesk4

പ്രണയം വീട്ടുകാർ എതിർത്തു !! ഒളിച്ചോടുവാൻ വീഡിയോ കോളിൽ കൂടി പ്ലാൻ ചെയ്ത് കമിതാക്കൾ, അവസാനം സംഭവിച്ച ട്വിസ്റ്റ്…..!! (വീഡിയോ)

WebDesk4

കന്നഡ സിനിമയിലേക്ക് സംയുക്തയുടെ അരങ്ങേറ്റം സൂപ്പർ സ്റ്റാറിനൊപ്പം !!

WebDesk4

ഇനി നിങ്ങൾക്ക് മറ്റ് അപ്ലിക്കേഷൻ സഹായമില്ലാതെ തന്നെ വാട്സാപ്പ് ലോക്ക് ചെയ്യാം…

WebDesk

വിജയുടെ മകൻ കാനഡയിൽ !! ആശങ്കയിൽ താരം

WebDesk4

ഇതെനിക്ക് ഏറെ പ്രിയപ്പെട്ട വസ്ത്രം, സെറ്റും മുണ്ടിൽ അതീവ സുന്ദരിയായി സരയു ….!!

WebDesk4

നിശ്ചയിച്ച തീയതിയിൽ താലി കെട്ട് മാത്രം !! വിവാഹ ആഘോഷങ്ങൾ നിർത്തി വെച്ച് ഉത്തര ഉണ്ണി, കൈയടിച്ച് സോഷ്യൽ മീഡിയ

WebDesk4

മഞ്ജുവിന്റെയും ദിലീപിന്റെയും വിവാഹ റിസപ്ഷന്റെ ചിത്രങ്ങൾ !! അന്ന് വളരെ സങ്കടത്തോടെ ആയിരുന്നു ഞാൻ മഞ്ജുവിനെ ഒരുക്കിയത്

WebDesk4

പ്രണയം തകർന്നാൽ അടുത്ത ആളുടെ ഫോട്ടോ ഇടും !! കണ്ണട കാരണം തെറ്റിദ്ധരിക്കപ്പെട്ടു അനാർക്കലി മരക്കാർ (വീഡിയോ)

WebDesk4

യുവസംവിധായകനും അനുപമ പരമേശ്വരനും പ്രണയത്തിൽ; ഇരുവരുടെയും വിവാഹം ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്ട്

WebDesk4
Don`t copy text!